പ്രാര്‍ഥനയോടെ കേരളം: കൊച്ചിയിലെത്തിച്ച കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയ ആരംഭിച്ചു

പ്രാര്‍ഥനയോടെ കേരളം: കൊച്ചിയിലെത്തിച്ച കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയ ആരംഭിച്ചു

കൊച്ചി: മംഗലാപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച 17 ദിവസം പ്രായമായ നവജാത ശിശുവിന്റെ ഹൃദയ ശസ്ത്രക്രിയ തുടങ്ങി. ശസ്ത്രക്രിയ ആറു മണിക്കൂര്‍ നീളുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രാവിലെ എട്ടരയോടെയാണ് ശസ്ത്രക്രിയ തുടങ്ങിയത്.ഇടപ്പള്ളിയിലെ ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്. അപകട സാധ്യത ഏറെയുള്ളതും സങ്കീര്‍ണവുമായ ശസ്ത്രക്രിയ പൂത്തിയാകാന്‍ ആറു മണിക്കൂറെങ്കിലും വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഹൃദയവാല്‍വിന്റെ തകരാറിന് പുറമെ കുഞ്ഞിന് ഹൃദയത്തില്‍ ദ്വാരവുമുണ്ട്. ഈ ന്യൂനതകള്‍ മറ്റ് അവയങ്ങളെയും ബാധിച്ചിട്ടുണ്ട് ഇതാണ് ശസ്ത്രക്രിയ ഏറെ സങ്കീര്‍ണമാക്കുന്നത്. ആരോഗ്യ നില സംബന്ധിച്ച് മനസ്സിലാക്കാന്‍ പ്രത്യേക രക്തപരിശോധന നടത്തിയിരുന്നു. ഇതിന്റെ അന്തിമ ഫലം വന്നതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ തുടങ്ങിയത്.


RELATED STORIES

Share it
Top