Sub Lead

കൊച്ചി ഫ്‌ളാറ്റ് പീഡനക്കേസ്: പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് അറസ്റ്റുചെയ്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഇന്ന് രാവിലെ ഹരജി പരിഗണിച്ച കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

കൊച്ചി ഫ്‌ളാറ്റ് പീഡനക്കേസ്: പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
X

കൊച്ചി: ഫാഷന്‍ ഡിസൈനറായ യുവതിയെ ഫ്‌ളാറ്റില്‍ തടഞ്ഞുവച്ച് ക്രൂരപീഡനത്തിനിരയാക്കിയ കേസില്‍ മുഖ്യപ്രതിയായ തൃശൂര്‍ പുറ്റേക്കര പുലിക്കോട്ടില്‍ വീട്ടില്‍ മാര്‍ട്ടിന്‍ ജോസഫ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് അറസ്റ്റുചെയ്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഇന്ന് രാവിലെ ഹരജി പരിഗണിച്ച കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കേസ് കോടതിയുടെ പരിഗണനയിലിരിക്കേ പ്രതിയെ അറസ്റ്റുചെയ്തത് ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. കോടതിയെ പോലിസ് അപമാനിച്ചെന്നും പ്രതിഭാഗം പറഞ്ഞു.

എന്നാല്‍, അതൊന്നും സാരമില്ലെന്നായിരുന്നു കോടതിയുടെ മറുപടി. ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കിയ പ്രതി ചിത്രങ്ങള്‍ പകര്‍ത്തിയെന്നും ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചെന്നുമാണു യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. ഇതെത്തുടര്‍ന്ന് മാര്‍ട്ടിന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മെയ് 18ന് തള്ളിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ച കോടതി പോലിസിന്റെ വിശദീകരണം തേടിയിരുന്നു. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത പോലിസ് വിശദമായ റിപോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ഒളിവിലായിരുന്ന മാര്‍ട്ടിനെ തൃശൂരില്‍ കിരാലൂരില്‍നിന്നും പോലിസ് വ്യാഴാഴ്ച വൈകീട്ടാണ് അറസ്റ്റുചെയ്തത്.

ജോസ് എന്നയാളുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുടുക്കിയത്. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് മൂന്ന് സുഹൃത്തുക്കളും അറസ്റ്റിലായിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിനിയായ യുവതിക്ക് പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലില്‍ നിന്ന് നേരിടേണ്ടി വന്നത് ക്രൂരപീഡനമാണ്. എറണാകുളത്ത് ജോലിചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ക് ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് മാര്‍ട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്.

മാര്‍ട്ടിന്റെ കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിലായിരുന്നു താമസം. കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി ദേഹത്ത് ഗുരുതര പരിക്കുകളുമായി മാര്‍ട്ടിനുമൊത്ത് താമസിച്ചിരുന്ന ഫ്‌ളാറ്റില്‍നിന്ന് രക്ഷപ്പെട്ടോടി പോലിസില്‍ പരാതി നല്‍കുന്നത്. എന്നാല്‍, അന്ന് മുതല്‍ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടിയിരുന്നില്ല. പ്രതിയെ പിടിക്കുന്നതിനായുള്ള അന്വേഷണത്തിന്റെ തുടക്കത്തില്‍ പോലിസിന് വീഴ്ച സംഭവിച്ചതായി കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച് നാഗരാജു വാര്‍ത്താ സമ്മേളനത്തില്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it