Sub Lead

'ഫലസ്തീനെ അംഗീകരിക്കണം'; ട്രംപ് പ്രസംഗിക്കുമ്പോള്‍ പ്രതിഷേധിച്ച് നെസെറ്റ് അംഗം

ഫലസ്തീനെ അംഗീകരിക്കണം; ട്രംപ് പ്രസംഗിക്കുമ്പോള്‍ പ്രതിഷേധിച്ച് നെസെറ്റ് അംഗം
X

യഫ(തെല്‍ അവീവ്): ഇസ്രയേലി അധിനിവേശ നെസെറ്റില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസംഗത്തിനിടെ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ പുറത്താക്കി. ഇടതുപക്ഷ അംഗങ്ങളായ അയ്മെന്‍ ഒഡെ, ഓഫര്‍ കാസിഫ് എന്നിവരെയാണ് സുരക്ഷാസേന പുറത്താക്കിയത്. ട്രംപ് പ്രസംഗിക്കുന്നതിനിടെ സംയുക്ത ഹദാഷ്-താല്‍ പാര്‍ട്ടിയിലെ അംഗങ്ങളായ അയ്മെന്‍ ഒഡെയും ഓഫര്‍ കാസിഫും 'വംശഹത്യ', 'ഫലസ്തീനെ അംഗീകരിക്കുക' എന്നീ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധക്കാരെ പുറത്താക്കിയ സുരക്ഷാസേനയിലെ അംഗങ്ങളെ ട്രംപ് പ്രശംസിച്ചു.


Next Story

RELATED STORIES

Share it