Sub Lead

എസ്എസ്എല്‍സി പുനര്‍മൂല്യനിര്‍ണയം ഇന്നുമുതല്‍

ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 400 രൂപയും പകര്‍പ്പിന് 200 രൂപയും സൂക്ഷ്മപരിശോധനക്ക് 50 രൂപയുമാണ് ഫീസ് .

എസ്എസ്എല്‍സി പുനര്‍മൂല്യനിര്‍ണയം ഇന്നുമുതല്‍
X

തിരുവനന്തപുരം: എസ്എസ്എല്‍സി ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം , സൂക്ഷ്മപരിശോധന, പകര്‍പ്പ് എന്നിവക്കായുള്ള അപേക്ഷ ഇന്ന് മുതല്‍. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ ഏഴ് വൈകീട്ട് നാലുവരെയാണ്. sslcexam.kerala.gov.in എന്ന വെബ്‌സൈറ്റിലെ Revaluation/Photocopy/Scrutiny Applications എന്ന ലിങ്കിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

രജിസ്‌ട്രേഷനുശേഷം ലഭിക്കുന്ന പ്രിന്റൗട്ടും അപേക്ഷ ഫീസും പരീക്ഷയെഴുതിയ സെന്ററില്‍ ജൂലൈ 7 ന് വൈകീട്ട് 5 ന് മുമ്പായി സമര്‍പ്പിക്കണം. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 400 രൂപയും പകര്‍പ്പിന് 200 രൂപയും സൂക്ഷ്മപരിശോധനക്ക് 50 രൂപയുമാണ് ഫീസ് .

പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കുന്ന പേപ്പറിന്റെ സൂക്ഷ്മ പരിശോധനക്കുവേണ്ടി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. ഐ.ടി വിഷയത്തിന് പുനര്‍മൂല്യനിര്‍ണയം, പകര്‍പ്പ് ലഭ്യമാക്കല്‍, സൂക്ഷ്മപരിശോധന എന്നിവ ഉണ്ടായിരിക്കില്ല . സെന്ററില്‍ ലഭിച്ച അപേക്ഷയുടെ പ്രിന്റൗട്ട് ഓണ്‍ലൈനില്‍ പരിശോധിച്ചശേഷം ഫീസ് സ്വീകരിച്ചശേഷം അപേക്ഷകര്‍ക്ക് രസീതായി നല്‍കണം. പുനര്‍മൂല്യനിര്‍ണയത്തിലൂടെ ഉയര്‍ന്ന ഗ്രേഡ് ലഭിച്ചാല്‍ പേപ്പറിന് അടച്ച ഫീസ് പരീക്ഷാര്‍ഥിക്ക് തിരികെ നല്‍കുന്നതാണ് . ഉത്തരക്കടലാസിന്റെ പകര്‍പ്പ് ലഭിച്ചശേഷം പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാന്‍ അവസരമുണ്ടായിരിക്കുകയില്ല.

Next Story

RELATED STORIES

Share it