Sub Lead

കേരളത്തില്‍ നൂറില്‍ പത്ത് പുരുഷന്‍മാരും തൊഴില്‍ രഹിതര്‍: ധനമന്ത്രി

സംസ്ഥാനത്തെ എംപ്ലോയ്‌മെന്റെ എക്‌സേചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തത് 35.6 ലക്ഷം പേരാണ്.

കേരളത്തില്‍ നൂറില്‍ പത്ത് പുരുഷന്‍മാരും തൊഴില്‍ രഹിതര്‍: ധനമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലില്ലായ്മയുടെ കണക്കുമായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. കേരളത്തിലെ ഗ്രാമ പ്രദേശങ്ങളില്‍ നൂറില്‍ 10 പുരുഷന്‍മാരെങ്കിലും തൊഴില്‍ രഹിതരാണ്. 19 സ്ത്രീകളും തൊഴിലില്ലായ്മ പ്രശ്‌നം അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്.

നഗര മേഖലയിലേക്ക് വരുമ്പോള്‍ 100ല്‍ 6 പുരുഷന്‍മാരും 27 സ്ത്രീകളും തൊഴില്‍ രഹിതരാണെന്നാണ് ധനമന്ത്രി പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ എംപ്ലോയ്‌മെന്റെ എക്‌സേചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തത് 35.6 ലക്ഷം പേരാണ്. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തിലെ തൊഴിലില്ലായ്മ കണക്കെന്നും സാമ്പത്തിക സര്‍വെ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it