Sub Lead

അട്ടപ്പാടി മാവോവാദി വേട്ട: മൃതദേഹം തിരിച്ചറിയാനാകാതെ ബന്ധുക്കള്‍

കാര്‍ത്തികിന്റെതെന്ന് പറഞ്ഞ് പോലിസ് കാണിച്ച മൃതദേഹം സുരേഷിന്റേതാണെന്നാണ് സുരേഷിന്റെ സഹോദരന്‍ മഞ്ജുവും, ചന്ദ്രുവും പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞത്.

അട്ടപ്പാടി മാവോവാദി വേട്ട:  മൃതദേഹം തിരിച്ചറിയാനാകാതെ ബന്ധുക്കള്‍
X

തൃശൂര്‍: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തില്‍ തണ്ടര്‍ബോള്‍ട്ട് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം തിരിച്ചറിയാനാകാതെ ബന്ധുക്കള്‍. കര്‍ണാകട സ്വദേശി സുരേഷ്, ശ്രീമതി, തമിഴ്‌നാട് സ്വദേശി കാര്‍ത്തിക്, മാവോവാദി നേതാവ് മണിവാസകന്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് പോലിസ് പറഞ്ഞിരുന്നത്. എന്നാല്‍, കാര്‍ത്തിന്റെ മൃതദേഹം ഇപ്പോഴും തിരിച്ചറിയാനായിട്ടില്ല. പോലിസ് അറിയിച്ചതനുസരിച്ച് ഇവരുടെ ബന്ധുക്കള്‍ ബുധനാഴ്ച്ച തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നു. എന്നാല്‍, ബന്ധുക്കള്‍ എത്തിയിട്ടും മൃതദേഹം കാണിച്ച് കൊടുക്കാതെ പോലിസ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് കോടതിയെ സമീപിച്ചാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹം കാണാനുള്ള അനുമതി ലഭ്യമായത്. തമിഴ്‌നാട് സ്വദേശി കാര്‍ത്തികിന്റെ ബന്ധുക്കളെയാണ് ആദ്യം മൃതദേഹം കാണാന്‍ അനുവദിച്ചത്. എന്നാല്‍, പോലിസ് കാണിച്ച മൃതദേഹം കാര്‍ത്തികിന്റേതല്ലെന്ന് കാര്‍ത്തികിന്റെ സഹോദരന്‍ മുരുകേശന്‍ പറഞ്ഞു. സുരേഷിന്റെ ബന്ധുക്കള്‍ക്കും സമാനമായ അനുഭവമാണ് ഉണ്ടായത്. പിന്നീട് ബന്ധപ്പെട്ട പോലിസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിയാലോചനയിലുടെ കാര്‍ത്തികിന്റെ മൃതദേഹം കാണാനുള്ള അവസരമുണ്ടായത്.

കാര്‍ത്തികിന്റെതെന്ന് പറഞ്ഞ് പോലിസ് കാണിച്ച മൃതദേഹം സുരേഷിന്റേതാണെന്ന് സുരേഷിന്റെ സഹോദരന്‍ മഞ്ജുവും,ചന്ദ്രുവും പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞത്. സുരേഷിന്റേതെന്ന് പറഞ്ഞ് പോലിസ് കാണിച്ച് കൊടുത്ത മൃതദേഹം സുരേഷിന്റേതല്ലെന്നും സഹോദരന്‍ പറഞ്ഞ്.







Next Story

RELATED STORIES

Share it