Sub Lead

യുപി പോലിസിന്റെ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചത്; ജാമ്യം തേടി സിദ്ദീഖ് കാപ്പന്‍ മഥുര കോടതിയില്‍

പോലിസ് സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളല്ലാതെ അതുമായി ബന്ധിപ്പിക്കാന്‍ ഒന്നും തന്നെയില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ കേസ് പരിഗണിച്ച സുപ്രിംകോടതി സ്ഥിരജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മഥുര കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

യുപി പോലിസിന്റെ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചത്; ജാമ്യം തേടി സിദ്ദീഖ് കാപ്പന്‍ മഥുര കോടതിയില്‍
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പോലിസ് കള്ളക്കേസ് ചുമത്തി അറസ്റ്റുചെയ്ത് ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെയുഡബ്ല്യുജെ) ഡല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പന്‍ ജാമ്യാപേക്ഷയുമായി മഥുര ജില്ലാ കോടതിയെ സമീപിച്ചു. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ സ്ഥിരജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. തനിക്കെതിരേ ഉത്തര്‍പ്രദേശ് പോലിസ് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും യാതൊരു തെളിവുകളുമില്ലാതെയാണ് കേസില്‍പെടുത്തിയതെന്നും കാപ്പന്‍ ജാമ്യാപേക്ഷയില്‍ ആരോപിച്ചു.

പോലിസ് സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളല്ലാതെ അതുമായി ബന്ധിപ്പിക്കാന്‍ ഒന്നും തന്നെയില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ കേസ് പരിഗണിച്ച സുപ്രിംകോടതി സ്ഥിരജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മഥുര കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പ്രതിചേര്‍ക്കപ്പെട്ടയാള്‍ക്കെതിരേ ചുമത്തിയ ആരോപണങ്ങള്‍ക്കെതിരേ എന്തെങ്കിലും തെളിവ് നല്‍കുകയോ കണ്ടെടുക്കുകയോ ചെയ്തിട്ടില്ലെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍, യുഎപിഎയുടെ വകുപ്പുകള്‍ ദുരുപയോഗം ചെയ്ത് ജയിലില്‍ അടയ്ക്കുകയാണ് ലക്ഷ്യമെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു.

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം കണ്ടുവെന്ന കാരണത്താലാവാം സിദ്ദീഖ് കാപ്പനെ പോലിസ് അറസ്റ്റുചെയ്തതത്. എന്നാല്‍, ജാമ്യം നിഷേധിക്കാനൊന്നും അതുകൊണ്ട് കഴിയില്ല. പ്രത്യേകിച്ച് കാപ്പന്റെ ജോലി പത്രപ്രവര്‍ത്തനമാണ്. അപ്പോള്‍ ജോലിയുടെ ഭാഗമായി എല്ലാത്തരം ആളുകളോടൊപ്പം അദ്ദേഹത്തിന് യാത്ര ചെയ്യേണ്ടിവരുമെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു. യുപിയിലെ ഹാഥ്‌റസില്‍ ദലിത് യുവതിയെ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെയാണ് ഒക്ടോബര്‍ മൂന്നിന് സിദ്ദീഖ് കാപ്പനെ യുപി പോലിസ് അറസ്റ്റുചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ചത്.

മഥുര ജയിലില്‍ കുഴഞ്ഞുവീണ കാപ്പനെ മഥുര മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ ക്രൂരമായി പീഡിപ്പിക്കുന്നതായ വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന് ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി കേരള പത്രപ്രവര്‍ത്തക യൂനിയനും കാപ്പന്റെ ഭാര്യ റൈഹാനത്തും സുപ്രിംകോടതിയെ സമീപിച്ചത്. തുടര്‍ന്ന് സുപ്രിംകോടതി വിഷയത്തില്‍ ഇടപെടുകയും കാപ്പനെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു.

ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച കാപ്പനെ കാണാന്‍ ഭാര്യ ശ്രമം നടത്തവെ യുപി പോലിസ് രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്ത് കാപ്പനെ മഥുര ജയിലിലേക്ക് കൊണ്ടുപോയത് വലിയ വിവാദമായിരുന്നു. കാപ്പന് ജാമ്യം അനുവദിക്കണമെന്ന് സുപ്രിംകോടതിയില്‍ വാദമുന്നയിച്ചതിനെത്തുടര്‍ന്ന് ബന്ധപ്പെട്ട കോടതിയില്‍ സ്ഥിരജാമ്യത്തിനായി ശ്രമിക്കാമെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് അഭിഭാഷകനോട് പറയുകയായിരുന്നു.

Next Story

RELATED STORIES

Share it