Big stories

നിയമസഭ സമ്മേളനം അടിയന്തരമായി വിളിച്ചുചേര്‍ക്കാന്‍ ധാരണ; ഇന്ന് മന്ത്രിസഭാ യോഗം

പട്ടികജാതിപട്ടികവര്‍ഗ സംവരണം പത്തുവര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇതിന് സംസ്ഥാനങ്ങളുടെ അംഗീകാരം കൂടി ആവശ്യമാണ്. ഇക്കാര്യത്തില്‍ ജനുവരി പത്തിന് മുമ്പ് തീരുമാനമെടുക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം.

നിയമസഭ സമ്മേളനം അടിയന്തരമായി വിളിച്ചുചേര്‍ക്കാന്‍ ധാരണ; ഇന്ന് മന്ത്രിസഭാ യോഗം
X

തിരുവനന്തപുരം: പട്ടിക വിഭാഗങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിന് അടിയന്തരമായി നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ധാരണ. പുതുവര്‍ഷത്തിന് മുമ്പ് സഭാ സമ്മേളനം വിളിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഇന്നു വൈകീട്ട് മൂന്നിന് അടിയന്തര മന്ത്രിസഭാ യോഗം ചേരും.

പട്ടികജാതിപട്ടികവര്‍ഗ സംവരണം പത്തുവര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇതിന് സംസ്ഥാനങ്ങളുടെ അംഗീകാരം കൂടി ആവശ്യമാണ്. ഇക്കാര്യത്തില്‍ ജനുവരി പത്തിന് മുമ്പ് തീരുമാനമെടുക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. തുടര്‍ന്നാണ് നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കുന്നത്. വിവാദമായ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയവും ഇതില്‍ അവതരിപ്പിച്ചേക്കും.

Next Story

RELATED STORIES

Share it