Sub Lead

കൊറോണ പ്രതിസന്ധിക്കിടയിൽ ഹെലികോപ്ടര്‍ വാടകക്കെടുക്കാന്‍ 1.5 കോടി രൂപ കൈമാറി

കൊറോണ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ സാലറി ചലഞ്ചും സാലറി കട്ടും സര്‍ക്കാര്‍ ആലോചിക്കുമ്പോഴാണ് ഈ നടപടി.

കൊറോണ പ്രതിസന്ധിക്കിടയിൽ ഹെലികോപ്ടര്‍ വാടകക്കെടുക്കാന്‍ 1.5 കോടി രൂപ കൈമാറി
X

തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടർന്ന് സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോൾ ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നതിന് പവന്‍ഹാന്‍സ്‌ കമ്പനിക്ക് 1.5 കോടി രൂപ കൈമാറി. ചൊവ്വാഴ്ചയാണ് ഈ തുക ട്രഷറിയിൽ നിന്ന് പിൻവലിച്ചത്.

അതേസമയം പണം പിൻവലിച്ചത് സ്വാഭാവിക നടപടിയാണെന്നും ഇത് സംബന്ധിച്ച് ഫെബ്രുവരിയിൽ ധനകാര്യവകുപ്പ് ഉത്തരവിറക്കിയിരുന്നുവെന്നുമാണ് സർക്കാർ വിശദീകരണം. 1.7 കോടി രൂപക്കാണ് പവന്‍ഹാന്‍സ്‌ കമ്പനിയുമായി കരാർ ഒപ്പുവെച്ചത്. ഇതിന്റെ അഡ്വാൻസ് തുകയായി ആണ് ഇപ്പോൾ 1.5കോടി രൂപ കമ്പനിക്ക് കൈമാറിയത്.

പോലിസിന്റെയടക്കം വിവിധ ആവശ്യങ്ങൾക്കാണ് സർക്കാർ നേരത്തെ തന്നെ ഹെലികോപ്ടർ വാടകയ്‍ക്ക് എടുക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണബാധക്കിടെ സർക്കാർ ചിലവ് ചുരുക്കൽ നടപടികൾക്കിടെ തുക കൈമാറിയെന്നതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. കൊറോണ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ സാലറി ചലഞ്ചും സാലറി കട്ടും സര്‍ക്കാര്‍ ആലോചിക്കുമ്പോഴാണ് ഈ നടപടി.

Next Story

RELATED STORIES

Share it