- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ എം മാണിയുടെ ഭൗതികശരീരം പാലായില്‍; സംസ്‌കാരം വൈകീട്ട് മൂന്നിന്
പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ അനിയന്ത്രിതമായ ജനപ്രവാഹത്താല്‍ നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്റും പിന്നിട്ടത്. പതിനായിരങ്ങള്‍ വിലാപയാത്രയില്‍ അണിചേര്‍ന്നു. കൊച്ചിലെ ആശുപത്രിയില്‍നിന്ന് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര 21 മണിക്കൂറിന് ശേഷമാണ് പാലായിലെ വീട്ടിലെത്തിച്ചത്.

കോട്ടയം: പാലായിലെ കരിങ്ങോഴയ്ക്കല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച അന്തരിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ എം മാണിയെ അവസാനമായി ഒരുനോക്കുകാണാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത് ആയിരങ്ങള്‍. പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ അനിയന്ത്രിതമായ ജനപ്രവാഹത്താല്‍ നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്റും പിന്നിട്ടത്. പതിനായിരങ്ങള്‍ വിലാപയാത്രയില്‍ അണിചേര്‍ന്നു. കൊച്ചിലെ ആശുപത്രിയില്‍നിന്ന് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര 21 മണിക്കൂറിന് ശേഷമാണ് പാലായിലെ വീട്ടിലെത്തിച്ചത്.
വിലാപയാത്ര പിന്നിട്ട വഴികളിലെല്ലാം ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വഴിയോരങ്ങളില്‍ കാത്തുനിന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് മൃതദേഹം കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വച്ചത്. മൃതദേഹം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. കേരള കോണ്‍ഗ്രസിന്റെ പിറവിയും പിളര്‍പ്പും അടക്കം കെ എം മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന സംഭവവികാസങ്ങള്‍ക്ക് സാക്ഷിയായ കോട്ടയം നഗരവും തിരുനക്കര മൈതാവും അത്രമേല്‍ വൈകാരികമായാണ് മാണിസാറിനെ യാത്രയാക്കിയത്.
ഒരുമണിക്കുര്‍ പൊതുദര്‍ശനത്തിന് ശേഷം കേരള കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റി ഓഫിസിലും എത്തിച്ചു. ശേഷം പാലായിലേക്ക് വിലാപയാത്ര. മണര്‍കാട്, അയര്‍ക്കുന്നം, കിടങ്ങൂര്‍ എന്നിവിടങ്ങളില്‍ രാവ് പകലാക്കി ജനം കാത്തുനിന്നു. വ്യാഴാഴ്ച രാവിലെ 7.10 ഓടെയാണ് മൃതദേഹം പാലായിലെ വസതിയിലെത്തിച്ചത്. വികാരതീഷ്ണമായ അന്തരീക്ഷത്തില്‍ 'ഇല്ലാ ഇല്ല മരിക്കില്ല, കെ എം മാണി മരിക്കില്ല' എന്ന മുദ്രാവാക്യം വിളികളോടെയാണ് കെ എം മാണിയുടെ ഭൗതികശരീരം പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങിയത്. പ്രത്യേകം സജ്ജീകരിച്ച കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ്സില്‍നിന്ന് നേതാക്കള്‍ മൃതശരീരം വീട്ടിനുള്ളിലെ ഹാളിലേക്ക് മാറ്റി. കരിങ്ങോഴയ്ക്കല്‍ വീട്ടിലേക്കും രാവിലെ മുതല്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍നിന്നുള്ള ആയിരക്കണക്കിനാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
യുഡിഎഫ് നേതാക്കള്‍, നടന്‍ മമ്മൂട്ടി അടക്കമുള്ളവര്‍ മാണിയുടെ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. ഇന്ന് ഉച്ചവരെ കരിങ്ങോഴക്കല്‍ വീട്ടില്‍ ഭൗതികശരീരം പൊതുദര്‍ശനം നടക്കും. 2.15 മുതല്‍ സംസ്‌കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകീട്ട് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയിലാണ് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. കരിങ്ങോഴക്കല്‍ വീട്ടില്‍നിന്ന് ഏതാണ്ട് ഒരുകിലോമീറ്റര്‍ ദൂരെയാണ് പാലാ കത്തീഡ്രല്‍ പള്ളി. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ മുഴുവന്‍ സമയവും പൊതുദര്‍ശനത്തിലും സംസ്‌കാരശുശ്രൂഷകളിലും പങ്കെടുക്കും.
RELATED STORIES
ഗസയിലെ വംശഹത്യ തിരിച്ചറിയപ്പെടുമെന്ന് ചരിത്രം പറയുന്നു
18 Jun 2025 12:46 PM GMTഇറാനെതിരായ ഇസ്രായേല്‍ ആക്രമണം: യുഎസ് കോണ്‍ഗ്രസില്‍ എതിര്‍പ്പ്...
18 Jun 2025 7:08 AM GMTഎന്തുകൊണ്ട് ഇറാന് ഇസ്രായേലിനെ മുഖാമുഖം നേരിടുന്നു ?
17 Jun 2025 2:04 PM GMTഹൈക്കോടതി വളപ്പിലെ പള്ളിയോ? പളളി വളപ്പിലെ ഹൈക്കോടതിയോ ?
14 Jun 2025 12:02 PM GMTഫിഫാ ക്ലബ്ബ് ലോകകപ്പ്; നേര്‍ക്ക് നേര് വരുന്നത് പഴയ തീപ്പൊരി താരങ്ങളും ...
13 Jun 2025 5:07 PM GMTജാതി സെന്‍സസ്:മോദിക്ക് തിടുക്കം എന്തുകൊണ്ട്?
13 Jun 2025 2:31 PM GMT