Sub Lead

യുവാവിന്റെ മൃതദേഹം ലണ്ടനിലെ പൂന്തോട്ടത്തില്‍; ഒളിച്ചുകടക്കുന്നതിനിടെ വിമാനത്തില്‍നിന്ന് വീണതെന്ന് സംശയം

ഹീത്രുവിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ വിമാനത്തിന്റെ ലാന്റിങ് ഗിയറില്‍ നിന്നു പിടിവിട്ട് ഇയാള്‍ താഴെവീഴുകയായിരുന്നുവെന്നാണ് അനുമാനം.

യുവാവിന്റെ മൃതദേഹം ലണ്ടനിലെ പൂന്തോട്ടത്തില്‍; ഒളിച്ചുകടക്കുന്നതിനിടെ വിമാനത്തില്‍നിന്ന് വീണതെന്ന് സംശയം
X

ലണ്ടന്‍: ഒളിച്ചു കടക്കുന്നതിനിടെ, കെനിയ എയര്‍വേയ്‌സ് വിമാനത്തിന്റെ ലാന്റിങ് ഗിയറില്‍ നിന്നു താഴെ വീണതെന്ന് കരുതുന്ന യുവാവിന്റെ മൃതദേഹം ലണ്ടനിലെ പൂന്തോട്ടത്തില്‍നിന്നു കണ്ടെത്തി. ഹീത്രുവിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ വിമാനത്തിന്റെ ലാന്റിങ് ഗിയറില്‍ നിന്നു പിടിവിട്ട് ഇയാള്‍ താഴെവീഴുകയായിരുന്നുവെന്നാണ് അനുമാനം.

ദക്ഷിണ ലണ്ടനിലെ കല്‍ഫാമിലെ ഒരു വീട്ടുകാരനാണ് മൃതദേഹം കണ്ടെത്തിയെന്ന് അറിയിച്ച് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലിസിനെ വിവരമറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതേസമയം, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഹീത്രു വിമാനത്താവളത്തില്‍ ഇറങ്ങിയ കെനിയ എയര്‍വേയ്‌സ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ കമ്പാര്‍ട്ടുമെന്റില്‍നിന്ന് ഒരു ബാഗും വെള്ളവും ഭക്ഷണവും കണ്ടെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it