Sub Lead

ജയ്ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ട് റാഞ്ചിയില്‍ കശ്മീരി യുവാക്കള്‍ക്ക് മര്‍ദ്ദനം

ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാം പ്രദേശത്തെ താമസക്കാരായ ബിലാല്‍ വാനി (35), സാബിര്‍ ബട്ട് (36) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. വാനിയുടെ പരാതിയില്‍ പോലീസ് ഒരു പ്രതിയെ പിടികൂടി.

ജയ്ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ട് റാഞ്ചിയില്‍ കശ്മീരി യുവാക്കള്‍ക്ക് മര്‍ദ്ദനം
X

റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ കമ്പിളിപ്പുതപ്പുകള്‍ വില്‍പ്പന നടത്തുന്ന രണ്ടു കശ്മീരി യുവാക്കളെ ഹിന്ദുത്വര്‍ തോക്കിന്‍ മുനയില്‍നിര്‍ത്തി ജയ് ശ്രീറാം, പാകിസ്താന്‍ മുര്‍ദാബാദ് എന്നിങ്ങനെ വിളിക്കാന്‍ ആവശ്യപ്പെട്ടു മര്‍ദ്ദിച്ചു.

ഡൊറണ്ട പോലീസ് സ്‌റ്റേഷന് പരിധിയിലെ ഹാത്തിഖാന കോളനിയിലാണ് സംഭവം. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാം പ്രദേശത്തെ താമസക്കാരായ ബിലാല്‍ വാനി (35), സാബിര്‍ ബട്ട് (36) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. വാനിയുടെ പരാതിയില്‍ പോലീസ് ഒരു പ്രതിയെ പിടികൂടി.

'ഞങ്ങള്‍ കിഷോരി എന്ന രാജ് കിഷോറിനെ അറസ്റ്റ് ചെയ്യുകയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 295എ പ്രകാരം കേസെടുക്കുകയും ചെയ്തതായി' ഡൊറണ്ട പോലിസ് സ്‌റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പറഞ്ഞു. കശ്മീരികളായ ആക്രമിച്ചതായി പ്രതി സമ്മതിച്ചതായി പോലിസ് പറഞ്ഞു. പരിക്കേറ്റവരെ പോലീസ് പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.ഹാത്തിഖാന കോളനിയില്‍ സാധനങ്ങള്‍ വില്‍ക്കുന്നതിനിടെയാണ് പ്രതികള്‍ ഇവരെ ആക്രമിച്ചത്. നാട്ടുകാര്‍ ഇടപെട്ടാണ് ഇവരെ രക്ഷിച്ചത്.

കഴിഞ്ഞ 20 വര്‍ഷമായി തങ്ങള്‍ റാഞ്ചി സന്ദര്‍ശിക്കുന്നുണ്ടെന്നും എന്നാല്‍ ഈ ആക്രമണം തങ്ങള്‍ക്ക് കടുത്ത ആഘാതം സൃഷ്ടിച്ചിരിക്കുകയാണെന്നും ഇരുവരും പറഞ്ഞു.

നഗരത്തിലെത്തുന്ന സന്ദര്‍ശകര്‍ ഉള്‍പ്പെടെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് റാഞ്ചി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it