Sub Lead

കശ്മീര്‍ കശ്മീരികളുടേത്: ഷാഹിദ് അഫ്രീദി

കശ്മീര്‍ കശ്മീരികളുടേത്: ഷാഹിദ് അഫ്രീദി
X

കറാച്ചി: കശ്മീര്‍ ഇന്ത്യുയുടേയോ പാകിസ്താന്റെയോ അല്ലെന്നും കശ്മീരികളുടേതാണെന്നും പാക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. തന്റെ ആത്മകഥയുടെ പ്രകാശനച്ചടങ്ങിലാണ് അഫ്രീദി ഇക്കാര്യം പറഞ്ഞത്. കശ്മീര്‍ കശ്മീരികളുടേതാണ്. കശ്മീരിനു മേല്‍ ഇന്ത്യയും പാകിസ്താനും അവകാശം ഉന്നയിക്കുകയാണെങ്കില്‍ തന്നെ ചര്‍ച്ച ചെയ്താണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. എന്നാല്‍ കശ്മീരികളുടെ ബുദ്ധിമുട്ടും സ്വയം നിര്‍ണയാവകാശവുമാണ് എല്ലാത്തിനേക്കാളും പ്രധാനം. ഇന്ത്യയും പാകിസ്താനും ഇക്കാര്യം ചര്‍ച്ച ചെയ്യണം. കശ്മീരികളെ സംരക്ഷിക്കുക എന്നതാവണം പ്രധാന ഉദ്ദേശം. സമാധാന ചര്‍്ച്ചകളില്‍ കശ്മീരി നേതാക്കളെ ഉള്‍പെടുത്തണം. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവും. അ്‌ദ്ദേഹം ഇക്കാര്യത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തണം- അഫ്രീദി പറഞ്ഞു.

Next Story

RELATED STORIES

Share it