Sub Lead

കരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു

കരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു
X

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വായ്പാ തട്ടിപ്പുകേസില്‍ വ്യവസായി ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. നാലുകോടി രൂപയുടെ കള്ളപ്പണം ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. രാവിലെയും ഉച്ചയ്ക്ക് ശേഷവും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. കരുവന്നൂര്‍ ബാങ്കില്‍ ഗോകുലം ഗോപാലന് നിക്ഷേപമുണ്ടായിരുന്നു. ഇതിന്റെ കണക്കുകള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ഇന്ന് രാവിലെയാണ് ഇഡിയുടെ കൊച്ചിയിലെ ഓഫിസിലെത്തിയത്. അതേസമയം, കരുവന്നൂര്‍ ബാങ്കുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ഗോകുലം ഗോപാലന്‍ പറയുന്നത്.

അനില്‍ കുമാര്‍ എന്നയാളുമായി ബന്ധപ്പെട്ടാണ് ഇഡിക്ക് മുന്നില്‍ ഹാജരാവുന്നത്. അനില്‍ കുമാര്‍ എന്റെ കസ്റ്റമറാണ്. അദ്ദേഹം ചെയ്ത തെറ്റുമായി ബന്ധപ്പെട്ട കാര്യത്തിനാണ് ഇപ്പോള്‍ ഇഡിക്ക് മുന്നില്‍ ഹാജരായത്. അനില്‍കുമാറിന്റെ ഡോക്യുമെന്റ് എന്റെ കൈയിലുണ്ട്. അതുമായാണ് വന്നിട്ടുള്ളത്. വിശദീകരണം ചോദിക്കാന്‍ മാത്രമാണ് വിളിപ്പിച്ചതെന്നുമായിരുന്നു ഗോകുലം ഗോപാലന്റെ വിശദീകരണം. നേരത്തേ, കരുവന്നൂര്‍ ബാങ്കില്‍നിന്ന് അനില്‍കുമാര്‍ കോടിക്കണക്കിന് രൂപ വായ്പയെടുത്ത് തട്ടിപ്പുനടത്തിയതായി ഇഡി ആരോപിച്ചിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ കൂടുതല്‍പ്പേരെ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.

Next Story

RELATED STORIES

Share it