Sub Lead

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; ഇഡി 87.75 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; ഇഡി 87.75 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
X

തൃശൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ 87.75 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 117 വസ്തുവകകളും 11 വാഹനങ്ങളുമാണ് കണ്ടുകെട്ടിയതെന്നും കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കണ്ടുകെട്ടിയതെന്നും ഇഡി അറിയിച്ചു. 92 അക്കൗണ്ടുകളിലെ ക്രെഡിറ്റ് ബാലന്‍സുകളും ഇഡി കണ്ടുകെട്ടി. കണ്ടുകെട്ടിയ സ്വത്തുക്കള്‍ വിറ്റഴിച്ച ശേഷം തുക തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ക്ക് ബാങ്ക് വഴി നല്‍കാനാണ് ഇഡിയുടെ തീരുമാനമെന്നാണ് സൂചന. കേസില്‍ പി സതീഷ് കുമാര്‍, പി പി കിരണ്‍, പി ആര്‍ അരവിന്ദാക്ഷന്‍, സി കെ ജില്‍സ് എന്നിവരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കേസില്‍ സഹകരണ വകുപ്പ് രജിസ്ട്രാര്‍ ടി വി സുഭാഷിനെ ഇ ഡി ചോദ്യം ചെയ്തു. കൊച്ചിയിലെ വ്യവസായി ദീപക് സത്യപാലനും ഇ ഡി ഓഫീസിലെത്തി രേഖകള്‍ ഹാജരാക്കി. അറസ്റ്റിലായ പി പി കിരണിന്റെ ബിസിനസ് പങ്കാളിയാണ് ദീപക് എന്നാണ് ഇഡി ആരോപണം.

Next Story

RELATED STORIES

Share it