- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാരുണ്യ ധനസഹായത്തിലെ ആശയക്കുഴപ്പം: ആരോഗ്യവകുപ്പ് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
06.8.2019 ല്‍ ഇറക്കിയ ഉത്തരവോടെ അതിന് മുമ്പ് ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവുകള്‍ പ്രാബല്യത്തിലുണ്ടായിരിക്കുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ ആര്‍എസ്ബിവൈ കാര്‍ഡ് ഉടമകള്‍ക്കും അവര്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കാര്‍ഡ് എടുത്തിട്ടുണ്ടോ ഇല്ലയോ എന്നത് കണക്കാതെ കാസ്പിന് കീഴിലുള്ള എല്ലാ എംപാനല്‍ഡ് ആശുപത്രികളിലും കാസ്പ് നിരക്കില്‍ സൗജന്യചികില്‍സ ലഭിക്കും.
തിരുവനന്തപുരം: കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി(KASP)യെക്കുറിച്ചും കാരുണ്യ ബനവലന്റ് ഫണ്ട് (KBF) മുഖേനയുമുള്ള പദ്ധതികളെക്കുറിച്ചും നിലനിന്നിരുന്ന സംശയങ്ങള്‍ ദുരീകരിക്കുന്നതിന് ധനവകുപ്പിന്റെ നിര്‍ദേശപ്രകാരം വിശദമായ ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. 2019 ഏപ്രില്‍ ഒന്ന് മുതലാണ് കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിയത്. ഇതോടെ ലോട്ടറി വകുപ്പ് മുഖാന്തരം നടപ്പാക്കിവന്നിരുന്ന കാരുണ്യ പദ്ധതി തുടരുമോയെന്ന സംശയം ഉയര്‍ന്നിരുന്നു.
കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി ജൂലൈ 1 മുതല്‍ നിര്‍ത്തലാക്കിയതായി നികുതി വകുപ്പിന്റെ അറിയിപ്പിനെ തുടര്‍ന്ന് കാസ്പില്‍ ഉള്‍പ്പെടാത്തതും എന്നാല്‍ കാരുണ്യയുടെ ആനുകൂല്യത്തിന് അര്‍ഹരായവര്‍ക്ക് (വരുമാനം 3 ലക്ഷത്തില്‍ താഴെ) ചികില്‍സാ ആനുകൂല്യം നിഷേധിക്കുന്നതായി ആരോപണമുയര്‍ന്നു. എന്നാല്‍, ഉടനെതന്നെ ധനകാര്യ മന്ത്രി, നിലവില്‍ കിട്ടിക്കൊണ്ടിരുന്ന ആര്‍ക്കും ആനുകൂല്യങ്ങള്‍ നിഷേധിക്കില്ലെന്നും ഈ സാമ്പത്തിക വര്‍ഷം (മാര്‍ച്ച് 31 വരെ) കാരുണ്യ പദ്ധതിയില്‍ അര്‍ഹരായവര്‍ക്കെല്ലാം ആനുകൂല്യം ലഭ്യമാക്കുമെന്നും ഇതിനാവശ്യമായി വരുന്ന തുക ധനകാര്യവകുപ്പ് ലഭ്യമാക്കുമെന്നും പ്രസ്താവിച്ചു. ഇതേ തുടര്‍ന്നും ചില സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നുവെന്ന് മനസ്സിലാക്കിയപ്പോഴാണ് ധനമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും യോഗത്തില്‍ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുകയും അതനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുള്ളത്.
06.8.2019 ല്‍ ഇറക്കിയ ഉത്തരവോടെ അതിന് മുമ്പ് ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവുകള്‍ പ്രാബല്യത്തിലുണ്ടായിരിക്കുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ ആര്‍എസ്ബിവൈ കാര്‍ഡ് ഉടമകള്‍ക്കും അവര്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കാര്‍ഡ് എടുത്തിട്ടുണ്ടോ ഇല്ലയോ എന്നത് കണക്കാതെ കാസ്പിന് കീഴിലുള്ള എല്ലാ എംപാനല്‍ഡ് ആശുപത്രികളിലും കാസ്പ് നിരക്കില്‍ സൗജന്യചികില്‍സ ലഭിക്കും. ഈ സമയത്ത് പുതിയ കാസ്പ് കാര്‍ഡ് ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിക്കും. 2019 ജൂണ്‍ 30 വരെ കാരുണ്യ പദ്ധതി പ്രകാരം ചികില്‍സാ സഹായത്തിനായി അപേക്ഷ സമര്‍പ്പിച്ചവരുടെയും ജൂലൈ ഒന്നിന് ശേഷം അപേക്ഷ സമര്‍പ്പിച്ചവരുടെയും അപേക്ഷകള്‍ എപ്രകാരം കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും ഈ ഉത്തരവില്‍ വിശദമാക്കിയിട്ടുള്ളത്.
ജൂണ്‍ 30 വരെ ലഭിച്ച അപേക്ഷകളില്‍മേല്‍ നിലവിലുള്ള കാരുണ്യ ബനവലന്റ് ഫണ്ട് മാനദണ്ഡമനുസരിച്ച് ലോട്ടറി വകുപ്പിന്റെ കീഴിലുള്ള കെബിഎഫ് അഡ്മിനിസ്‌ട്രേറ്റര്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും. ജൂലൈ ഒന്നിന് ശേഷം വരുന്ന അപേക്ഷയിന്‍മേല്‍ എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ 3 ലക്ഷത്തില്‍ താഴെ റേഷന്‍ കാര്‍ഡില്‍ വാര്‍ഷികവരുമാനമുള്ള കേരളത്തിലെ എല്ലാ പൗരന്‍മാര്‍ക്കും കാസ്പ് എംപാനല്‍ഡ് ആശുപത്രികളില്‍ നിന്ന് കാസ്പ് നിരക്കില്‍ 2 ലക്ഷം രൂപ (വൃക്കരോഗങ്ങള്‍ക്ക് 3 ലക്ഷം രൂപ) വരെ സൗജന്യചികില്‍സ ലഭിക്കും. ഈ അപേക്ഷകള്‍ സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയായ ചിയാക്കിന്റെ ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ വെരിഫൈ ചെയ്ത് അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരം നല്‍കും.
കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നതും എന്നാല്‍ കാസ്പില്‍ ഉള്‍പ്പെടാത്തതുമായ മാരക രോഗികള്‍ക്കും തുടര്‍ചികില്‍സ ലഭ്യമാക്കും. ഇതിനായി ചെലവാകുന്ന തുക ധനകാര്യവകുപ്പ് പ്രത്യേകമായി സ്ഥാപനങ്ങള്‍ക്ക് അനുവദിക്കും. പുതിയ സ്‌കീമിന്റെ ഭാഗമായി രോഗികള്‍ക്ക് ഉടനടി ചികില്‍സാ സഹായം ലഭിക്കുന്നതിന് നടപടിക്രമങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. വരുമാനം നിര്‍ണയിക്കുന്നതിന് വില്ലേജ് ഓഫിസര്‍ അനുവദിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യസ്ഥയില്‍ മാറ്റംവരുത്തി റേഷന്‍ കാര്‍ഡിലെ വരുമാനം അടിസ്ഥാനമാക്കിയാണ് ഇനി അര്‍ഹത നിശ്ചയിക്കുന്നത്.
അപേക്ഷാ ഫോമുകളുടെയും സത്യപ്രസ്താവനകളുടെയും മാതൃക ഈ മാര്‍ഗനിര്‍ദേശത്തോടൊപ്പം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. രോഗികളുടെ ചികില്‍സ സുഗമമാക്കുന്നതിന് കാസ്പ് പദ്ധതി പ്രകാരം എംപാനല്‍ ചെയ്യപ്പെട്ട ആശുപത്രികള്‍ക്ക് പുറമേ കാരുണ്യ അംഗീകൃത ആശുപത്രികളെയും ഡയാലിസിസ് സെന്ററുകളെയും കൂടി എംപാനല്‍ ചെയ്യാന്‍ സംസ്ഥാന ആരോഗ്യ ഏജന്‍സി നടപടികള്‍ സ്വീകരിക്കും. അര്‍ഹതയുള്ള ഒരു രോഗിക്കും ചികില്‍സാ സൗകര്യം നിഷേധിച്ചിട്ടില്ലെന്ന് ആരോഗ്യസ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















