Big stories

കര്‍ണാടകയിലെ വിശ്വാസവോട്ടെടുപ്പ്: ഗവര്‍ണര്‍ക്കെതിരേ കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക്

ഗവര്‍ണറുടെ നീക്കം അധികാരദുര്‍വിനിയോഗമാണെമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഇന്ന് സുപ്രിംകോടതിയെ സമീപിക്കും. വിശ്വാസവോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഗവര്‍ണറുടെ നീക്കം അധികാരദുര്‍വിനിയോഗമാണെന്ന് കോണ്‍ഗ്രസിന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് നിയമനടപടികളിലേക്ക് നീങ്ങുന്നത്.

കര്‍ണാടകയിലെ വിശ്വാസവോട്ടെടുപ്പ്: ഗവര്‍ണര്‍ക്കെതിരേ കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക്
X

ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് വിശ്വാസവോട്ട് തെളിയിക്കണമെന്ന ഗവര്‍ണര്‍ വാജുഭായ് വാലയുടെ കത്തിനെതിരേ നിയമനടപടി സ്വീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഗവര്‍ണറുടെ നീക്കം അധികാരദുര്‍വിനിയോഗമാണെമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഇന്ന് സുപ്രിംകോടതിയെ സമീപിക്കും. വിശ്വാസവോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഗവര്‍ണറുടെ നീക്കം അധികാരദുര്‍വിനിയോഗമാണെന്ന് കോണ്‍ഗ്രസിന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് നിയമനടപടികളിലേക്ക് നീങ്ങുന്നത്.

വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ചയ്ക്ക് മുമ്പ് വേണ്ടെന്ന്് കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തില്‍ ധാരണയുമായിട്ടുണ്ട്. എന്നാല്‍, സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ വിശ്വാസവോട്ടെടുപ്പ് നീളുന്നത് ജനാധിപത്യസംവിധാനത്തിന് നിരക്കുന്നതല്ലെന്നാണ് മുഖ്യമന്ത്രി കുമാരസ്വാമിക്ക് നല്‍കിയ കത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നത്. ബിജെപി നേതാക്കളുടെ ആവശ്യത്തെത്തുടര്‍ന്നാണ് ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെട്ടത്. അതിനിടെ, സഭയില്‍ വേഗത്തില്‍ വിശ്വാസവോട്ട് നേടാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും ഇന്ന് സുപ്രിംകോടതിയെ സമീപിച്ചേക്കും.

വിശ്വാസവോട്ടെടുപ്പ് നടത്താത്തതില്‍ പ്രതിഷേധിച്ച് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി എംഎല്‍എമാര്‍ ഇന്നലെ മുതല്‍ വിധാന്‍ സൗധയില്‍ തുടങ്ങിയ പ്രതിഷേധം തുടരുകയാണ്. ഗവര്‍ണറുടെ നിര്‍ദേശം അംഗീകരിക്കണമെന്നും വോട്ടെടുപ്പ് നടന്നില്ലെങ്കില്‍ ഭരണഘടനാ പ്രതിസന്ധിയുണ്ടാവുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വാദം. ഈ സാഹചര്യത്തില്‍ ഇന്നത്തെ സഭാനടപടികള്‍ നിര്‍ണായകമാവും. ഉച്ചയ്ക്ക് 11 മണിക്കാണ് സഭാസമ്മേളനം തുടങ്ങുക. വിമതര്‍ സഭയിലെത്തണമെന്ന് സ്പീക്കര്‍ക്ക് നിര്‍ദേശിക്കാനാവില്ലെന്ന സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിപ്പിന്റെ നിയമസാധുതയില്‍ വ്യക്തത വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സ്പീക്കര്‍ ഇന്ന് മറുപടി നല്‍കിയേക്കും.

16 വിമത എംഎല്‍എമാര്‍ രാജിവയ്ക്കുകയും രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് കര്‍ണാടകയില്‍ വിശ്വാസവോട്ടിലേക്ക് എത്തിയത്. മുഖ്യമന്ത്രി കുമാരസ്വാമി ഇന്നലെ വിശ്വാസപ്രമേയം അവതരിപ്പിച്ചെങ്കിലും ചര്‍ച്ച ബഹളത്തില്‍ കലാശിച്ചിക്കുകയായിരുന്നു. 15 വിമത എംഎല്‍എമാര്‍ ഉള്‍പ്പടെ 20 പേരാണ് ഇന്നലെ സഭയില്‍നിന്ന് വിട്ടുനിന്നത്. ഇന്ന് രാത്രി 12 വരെ സമയം ഉണ്ടെന്നും സഭാ നടപടികള്‍ ഇന്നുതന്നെ പൂര്‍ത്തിയാക്കണമെന്നും ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ സഭയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ തള്ളുകയും സഭ ഇന്നത്തേക്ക് പിരിയുന്നതായും അറിയിച്ചതോടെയാണ് ബിജെപി എംഎല്‍എമാര്‍ നിയമസഭയില്‍ പ്രതിഷേധം ആരംഭിച്ചത്.

Next Story

RELATED STORIES

Share it