Sub Lead

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് കൊവിഡ്

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് കൊവിഡ്
X

ബംഗളുരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. സംസ്ഥാനത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ജില്ലാ തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുമായി തുടര്‍ച്ചയായ യാത്രകളിലായിരുന്നു ശിവകുമാര്‍. ശിവകുമാറിന് മുമ്പ് കര്‍ണാടകയില്‍ മുഖ്യമന്ത്രി യദ്യുരപ്പയ്ക്കും പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം മാറി ഇരുവരും ആശുപത്രി വിട്ടു. മറ്റ് അഞ്ച് മന്ത്രിമാര്‍ക്കും കൊവിഡ് ബാധിച്ചിരുന്നു.

ഇന്നലെ രാവിലെ മുതല്‍ ചുമ, പനി തുടങ്ങിയ ലക്ഷണങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. രണ്ട് ദിവസമായി നടുവേദനയും അനുഭവപെട്ടിരുന്നു. പീന്നീട് കൊവിഡ് പരിശോധന നടത്തിയപ്പോള്‍ റിപോര്‍ട്ടുകള്‍ പോസിറ്റീവ് ആയതായി കണ്ടെത്തി. കൊവിഡ് അണുബാധയില്‍ നിന്ന് ശിവകുമാര്‍ വേഗത്തില്‍ സുഖം പ്രാപിക്കണമെന്ന് മുന്‍ മുഖ്യമന്ത്രിയും ജെഡി (എസ്) നേതാവുമായ എച്ച്ഡി കുമാരസ്വാമി ട്വീറ്റ് ചെയ്തു. നിലവില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കര്‍ണാടകയില്‍ 5,851 പുതിയ കൊവിഡ് -19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 130 രോഗികള്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. കര്‍ണാടകയില്‍ നിലവില്‍ 81,230 സജീവ കേസുകളുണ്ട്. ഇതുവരെ 197,625 പേര്‍ രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്.




Next Story

RELATED STORIES

Share it