Sub Lead

സ്വന്തക്കാരെ ഉള്‍പ്പെടുത്തി യെദിയൂരപ്പ മന്ത്രിസഭാ വികസനം; കര്‍ണാടക ബിജെപിയില്‍ കലാപക്കൊടി

സ്വന്തക്കാരെ ഉള്‍പ്പെടുത്തി യെദിയൂരപ്പ മന്ത്രിസഭാ വികസനം; കര്‍ണാടക ബിജെപിയില്‍ കലാപക്കൊടി
X

ബംഗളൂരു: മന്ത്രിസഭാ പുന:സംഘടനയില്‍ യദിയൂരപ്പ സ്വന്തക്കാരെ കൂടുതലായി ഉള്‍പ്പെടുത്തിയെന്ന ആക്ഷേപവുമായി ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. ബുധനാഴ്ച നടന്ന മന്ത്രിസഭാ വികസനത്തില്‍ സ്വന്തക്കാരെ കൂടുതലായി ഉള്‍പ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ആക്ഷേപം. 'യെദിയൂരപ്പ തന്നെ ബ്ലാക്‌മെയ്ല്‍ ചെയ്തവരെയും പണം കൊടുത്തവരെയും മാത്രമാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത്. ' ഒരു മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു.

ഏഴു പുതിയ പേരെ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന മന്ത്രിസഭാ വികസിപ്പിച്ചത്. ഇതില്‍ മൂന്നു പേര് യെദിയൂരപ്പയുടെ അനുകൂലികള്‍ ആണ്. രണ്ടു പേര് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് വന്നവരാണ്. കഴിഞ്ഞ കോണ്‍ഗ്രസ് ജെഡിഎസ് മന്തിസഭയില്‍ അംഗമായിരുന്ന ആര്‍ ശങ്കറാണ് മറ്റൊരാള്‍. മുതിര്‍ന്ന ബിജെപി നേതാക്കളെ തഴഞ്ഞാണ് കോണ്‍ഗ്രസ് വിട്ടു വന്നവരെ പരിഗണിക്കുന്നതെന്നും പാര്‍ട്ടിക്കുള്ളില്‍ പരാതിയുണ്ട്.

എന്നാല്‍, പരാതിയുള്ളവര്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കട്ടേയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

' ഏതെങ്കിലും ബി.ജെ.പി എം.എല്‍.എ മാര്‍ക്ക് എതിരഭിപ്രായം ഉണ്ടെങ്കില്‍ അവര്‍ക്ക് ഡല്‍ഹിയില്‍ പോയി കേന്ദ്ര നേതൃത്വത്തോട് പറയാം. ഞാനവരെ അതില്‍ എതിര്‍ക്കില്ല. മോശം വര്‍ത്തമാനങ്ങള്‍ പറഞ്ഞു പാര്‍ട്ടി ഐക്യം തകര്‍ത്തുന്ന തരത്തില്‍ സംസാരിക്കരുതെന്നേ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നുള്ളൂ.' യെദിയൂരപ്പ ബംഗളുരുവില്‍ പറഞ്ഞു. അവരുടെ പരാതികളില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കട്ടെയെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it