Sub Lead

കോണ്‍ഗ്രസിനെ നിരോധിക്കണമെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍

കോണ്‍ഗ്രസിനെ നിരോധിക്കണമെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍
X

ബംഗളൂരു: രാജ്യത്ത് കോണ്‍ഗ്രസിനെയും നിരോധിക്കണമെന്ന് കര്‍ണാട ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. പോപുലര്‍ ഫ്രണ്ടിനെ കോണ്‍ഗ്രസ് സഹായിച്ചെന്നും ശക്തിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

'നമ്മുടെ രാജ്യത്ത് നിന്ന് കോണ്‍ഗ്രസിനെയും നിരോധിക്കണം. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയായ പി.എഫ്.ഐ, എസ്.ഡി.പി.ഐ, കെ.എഫ്.ഡി എന്നീ സംഘടനകളെ കോണ്‍ഗ്രസ് സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു' നളിന്‍ കുമാര്‍ പറഞ്ഞു.

സ്വാതന്ത്ര്യം കിട്ടിയശേഷം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അവര്‍ രാജ്യത്തെ നശിപ്പിക്കുമെന്നും സ്വയം നശിക്കുമെന്നും മഹാത്മാഗാന്ധിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് സ്വാതന്ത്ര്യം ലഭിച്ച ശേഷം കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് അദ്ദേഹം പറഞ്ഞത് ബി.ജെ.പി അധ്യക്ഷന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it