Sub Lead

കര്‍ണാടകയിലെ വിമത എംഎല്‍എയുടെ ആസ്തി 18 മാസത്തിനിടെ കൂടിയത് 185 കോടി

ജൂലൈയില്‍ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്, ജെഡിഎസ് സര്‍ക്കാര്‍ വീഴുന്നതിലേക്ക് നയിച്ച കൂറുമാറ്റത്തില്‍ പങ്കാളികളായ 17 വിമത എംഎല്‍എമാരില്‍ ഒരാളാണ് എംടിബി നാഗരാജ്.

കര്‍ണാടകയിലെ വിമത എംഎല്‍എയുടെ ആസ്തി 18 മാസത്തിനിടെ കൂടിയത് 185 കോടി
X

ബെംഗളൂരു: കര്‍ണാടക വിമത എംഎല്‍എ എംടിബി നാഗരാജിന്റെ ആസ്തി കേവലം 18 മാസത്തിനകം വര്‍ധിച്ചത് 185.7 കോടി രൂപ. ജൂലൈയില്‍ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്, ജെഡിഎസ് സര്‍ക്കാര്‍ വീഴുന്നതിലേക്ക് നയിച്ച കൂറുമാറ്റത്തില്‍ പങ്കാളികളായ 17 വിമത എംഎല്‍എമാരില്‍ ഒരാളാണ് എംടിബി നാഗരാജ്.

ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ ഹോസ്‌കോട്ടില്‍നിന്ന് നാഗരാജ് ജനവിധി തേടുന്നുണ്ട്. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് സമ്പത്തിന്റെ ഈ ഞെട്ടിപ്പിക്കുന്ന കണക്ക് വ്യക്തമാക്കിയിട്ടുള്ളത്. ഇദ്ദേഹത്തിന്റെ ആസ്തിയില്‍ കഴിഞ്ഞ 18 മാസത്തിനിടെ 185.7 കോടി രൂപയുടെ വര്‍ധനവുണ്ടായെന്നാണ് രേഖകള്‍ പ്രകാരം പുറത്തുവരുന്നത്. 2018ലെ മുന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1,015.43 കോടി രൂപയുടെ ആസ്തിയാണ് ഇദ്ദേഹം കാണിച്ചിരുന്നത്. ഈ വര്‍ഷം ഇത് 1,223 കോടി രൂപയാണ്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2018 മെയ് മാസത്തില്‍ അദ്ദേഹം പ്രഖ്യാപിച്ച ആസ്തികളുമായി താരതമ്യം ചെയ്യുമ്പോള്‍ 15.5% വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.

2018ലും 2019ലും സമര്‍പ്പിച്ച നാഗരാജിന്റെ സത്യവാങ്മൂലം പരിശോധിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ജംഗമ സ്വത്ത് 104.53 കോടി രൂപയായി വര്‍ദ്ധിച്ചതായി വ്യക്തമാക്കുന്നു. ഭാര്യ ശാന്തകുമാരിയുടെ ജംഗമ സ്വത്ത് 44.95 കോടി രൂപ വര്‍ദ്ധിച്ചു. കുതിരക്കച്ചടത്തിലൂടെ വന്നു ചേര്‍ന്നതാണ് ഈ വന്‍ സമ്പത്ത് എന്നാണ് എതിരാളികള്‍ ആരോപിക്കുന്നത്. വിമത എംഎല്‍എമാര്‍ ബിജെപിയില്‍ എത്തിയത് സംബന്ധിച്ച് അടുത്തിടെ വിമത എംഎല്‍എയായിരുന്ന രമേശ് ജാര്‍ക്കിഹോളി വെളിപ്പെടുത്തിയിരുന്നു. 700 കോടി ചോദിച്ചപ്പോള്‍ 1000 കോടി നല്‍കിയെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it