Sub Lead

ഹിജാബ് വിലക്ക് കാരണം മുസ്‌ലിം വിദ്യാര്‍ഥിനികളുടെ പഠനം മുടങ്ങി: കപില്‍ സിബല്‍

ഹിജാബ് വിലക്ക് കാരണം മുസ്‌ലിം വിദ്യാര്‍ഥിനികളുടെ പഠനം മുടങ്ങി: കപില്‍ സിബല്‍
X

ന്യൂഡല്‍ഹി: ഹിജാബ് വിലക്ക് മുസ് ലിം വിദ്യാര്‍ഥിനികള്‍ക്ക് പഠനത്തിനുള്ള അവസരം നിഷേധിക്കുന്നതാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍. കര്‍ണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന സുപ്രിംകോടതി ബഞ്ചിനു മുമ്പാകെയാണ് കപില്‍ സിബല്‍ ഇക്കാര്യം പറഞ്ഞത്.

വിലക്കേര്‍പ്പെടുത്തിയ ഒരു സ്ഥാപനത്തില്‍ നിന്ന് 150 വിദ്യാര്‍ഥിനികള്‍ ടിസി വാങ്ങി പോയതിനുള്ള രേഖയും സിബല്‍ കോടതിയില്‍ നല്‍കി. ഹിജാബ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും സിബല്‍ പറഞ്ഞു. സിഖ് മതവിഭാഗത്തിന്റെ ടര്‍ബന് നല്കുന്ന ഇളവ് ഹിജാബിന്റെ കാര്യത്തിലും വേണമെന്ന് അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് വാദിച്ചു. ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം തുടരും.

Next Story

RELATED STORIES

Share it