കണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: കസ്റ്റഡിയിലുള്ളത് കൊല്‍ക്കത്ത സ്വദേശി പുഷന്‍ജിത്ത് സിദ്ഗര്‍

കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനിനു തീയിട്ട കേസില്‍ പോലിസ് കസ്റ്റഡിയിലുള്ളത് കൊല്‍ക്കത്ത സ്വദേശി പുഷന്‍ജിത്ത് സിദ്ഗര്‍. കേസന്വേഷിക്കുന്ന പോലിസ് സംഘവും വിരലടയാള വിദഗ്ധരും ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ തന്നെയാണോ പ്രതിയെന്ന് ഉറപ്പിച്ച് പറയാനായിട്ടില്ലെന്നാണ് പോലിസ് പറയുന്നത്. കത്തിയ ട്രെയിനില്‍ നിന്ന് ലഭിച്ച 10 വിരലടയാളങ്ങളില്‍ നാലിനും പുഷന്‍ജിത്തിന്റെ വിരടയാളവുമായി സാമ്യം കണ്ടെത്തിയിട്ടുണ്ട്.
തീപ്പിടിച്ച കോച്ചില്‍ നിന്ന് ലഭിച്ച കുപ്പിയിലെ വിരലടയാളവും ഇയാളുടേതിന് സമാനമാണ്. സമീപത്തെ ഭാരത് പെട്രോളിയം ലിമിറ്റഡ് കോര്‍പറേഷന്റെ(ബിപിസിഎല്‍) ഗോഡൗണിലെ ജീവനക്കാരന്‍ നല്‍കിയ മൊഴിയും സിസിടിവി ദ്യശ്യങ്ങളുമാണ് പുഷന്‍ജിത്തിലേക്ക് പോലിസിനെ എത്തിച്ചത്. മാസങ്ങളായി കണ്ണൂരില്‍ താമസിക്കുന്ന ഇയാള്‍ ഭിക്ഷാടകനെന്നാണ് പോലിസിനോട് പറഞ്ഞത്. ഇക്കഴിഞ്ഞ ഫെബ്രുവരി 13ന് ഇന്നലെ ട്രെയിനിനു തീയിട്ട സ്ഥലത്തിനു സമീപത്തു മൂന്ന് ഇടങ്ങളിലായി തീയിട്ടതും പുഷന്‍ജിത്താണെന്നാണ് സൂചന. അന്ന് അയാളെ പോലിസ് കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയക്കുകയായിരുന്നു. ഇയാള്‍ക്ക് മാനസിക്വാസ്വാസ്ഥ്യം ഉണ്ടെന്നാണ് വിലയിരുത്തല്‍. അതിനിടെ, ട്രെയിന്‍ തീവയ്പ് കേസില്‍ എന്‍ ഐഎ ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ റിപോര്‍ട്ട് തേടിയിട്ടുണ്ട്.
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT