Sub Lead

കണ്ണൂര്‍ പോളിടെക്‌നികില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: സമഗ്ര അന്വേഷണം വേണമെന്ന് കെഎസ്‌യു

കണ്ണൂര്‍ പോളിടെക്‌നിക് എസ്എഫ്‌ഐ ക്രിമനലുകളുടെ താവളം

കണ്ണൂര്‍ പോളിടെക്‌നികില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: സമഗ്ര അന്വേഷണം വേണമെന്ന് കെഎസ്‌യു
X


കണ്ണൂര്‍: കണ്ണൂര്‍ ഗവ. പോളിടെക്‌നിക്കിലെ വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കണമെന്നും ഉന്നത തല അന്വേഷണം വേണമെന്നും കെഎസ്‌യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു. മറ്റൊരു വിദ്യാര്‍ത്ഥിക്ക് പരിക്ക് പറ്റി ചികിത്സ തേടിയതുള്‍പ്പടെ തലേദിവസം രാത്രി ക്യാംപസിലുണ്ടായ സംഭവങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കാംപസുകള്‍ ക്രിമിനലുകളുടെ കൂടാരമാക്കാന്‍ എസ്എഫ്‌ഐ ശ്രമിക്കുന്നു


എസ്എഫ്‌ഐയുടെ ഏകാധിപത്യ കാംപസായ പോളിടെക്‌നിക് ക്രിമിനല്‍ സംഘത്തിന്റെ കേന്ദ്രമാണെന്നും കാംപസുകള്‍ ക്രിമിനലുകളുടെ കൂടാരമാക്കാന്‍ എസ്എഫ്‌ഐ പരിശ്രമിക്കുവെന്നും ഷമ്മാസ് ആരോപിച്ചു.


ഹോസ്റ്റലുകള്‍ ഉള്‍പ്പടെ പുറത്തുനിന്നുള്ള പാര്‍ട്ടി ക്രിമിനലുകള്‍ കയ്യടക്കിവച്ചിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മരിച്ച വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളുടെ പരാതി ഗൗരവത്തോടെ കാണാന്‍ പോലിസ് തയ്യാറാവണം. കലാലയങ്ങളില്‍ മികച്ച പഠനാന്തരീക്ഷം നിലനിര്‍ത്താന്‍ അധികൃതര്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും ഷമ്മാസ് പ്രസ്താവനയില്‍ പറഞ്ഞു.




Next Story

RELATED STORIES

Share it