കണ്ണൂരിലെ വ്യവസായി മഹേഷ് ചന്ദ്രബാലിഗയുടെ മകള്‍ വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കണ്ണൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി മരണപ്പെട്ടു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് കണ്ണൂര്‍ സെന്റ് മൈക്കിള്‍ സ്‌കൂളിന് സമീപം 'സുഖ ജ്യോതിയില്‍' മഹേഷ് ചന്ദ്ര ബാലിഗയുടെ മകള്‍ ശിവാനി ബാലിഗ(20)യാണ് മരിച്ചത്. മണിപ്പാല്‍ സര്‍വകലാശാല വിദ്യാര്‍ഥിയാണ്. 17ന് രാത്രി രാത്രി കാസര്‍ഗോഡ് ബേക്കലില്‍ നിന്നു മംഗലാപുരത്തേക്ക് ബൈക്കില്‍ പോവുന്നതിനിടെ പുലിക്കുന്ന് കെഎസ്ടിപി റോഡിലുള്ള കുഴിയില്‍ വീണ് ബൈക്ക് മറിയുകയായിരുന്നു. ബൈക്ക് ഓടിച്ച സഹപാഠി ആലപ്പുഴ മയ്യളം സ്വദേശി അജിത്ത് കുറുപ്പ്(20) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികളായ ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ പോലിസ് മംഗളൂരു കെഎംസി ആശുപത്രിയിലെത്തിച്ചു. അതിതീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലിരിക്കെ തിങ്കളാഴ്ച്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. മാതാവ്: അനുപമ ബാലിഗ. സഹോദരന്‍: രജത് ബാലിഗ(എന്‍ജിനീയര്‍, ബെംഗളൂരൂ). സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് തയ്യില്‍ സമുദായ ശ്മശാനത്തില്‍.
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMTമര്‍ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMT