കല്ലേറില്‍ കനയ്യ കുമാറിനു പരിക്ക്; വാഹനങ്ങള്‍ തകര്‍ത്തു
ബീഹാര്‍: ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവും സിപിഐ നേതാവുമായ കനയ്യകുമാറിനും കല്ലേറില്‍ പരിക്ക്. ബീഹാറിലെ സുപോള്‍ ജില്ലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പൊതു സമ്മേളനത്തിനിടെയാണ് ആക്രമണം. ആക്രമണത്തില്‍ കനയ്യ കുമാറിന് പരിക്കേറ്റതായാണു വിവരം. കനയ്യ കുമാര്‍ എത്തിയ വാഹനം അടിച്ചുതകര്‍ത്തിട്ടുണ്ട്. ആക്രമണത്തില്‍ നിരവധി വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. സംസ്ഥാനവ്യാപകമായി പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരേ കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന റാലി തുടരുകയാണ്. ഇക്കഴിഞ്ഞ ജനുവരി 30നാണ് റാലി തുടങ്ങിയത്.
അതേസമയം, ആക്രമണത്തില്‍ കനയ്യ കുമാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതായും അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലെ ഒരു വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും സുപോള്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് എസ്പിയുടെ ചുമതലയുള്ള സുധീര്‍ കുമാര്‍ പോരിക പറഞ്ഞതായി പിടിഐ റിപോര്‍ട്ട് ചെയ്തു.
RELATED STORIES
യുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMTസിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര...
28 March 2024 7:02 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMTപയ്യോളിയില്‍ രണ്ട് പെണ്മക്കള് വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും...
28 March 2024 6:35 AM GMTനെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ പുലി ഇറങ്ങി
28 March 2024 6:34 AM GMTവീണ്ടും കാട്ടാന ആക്രമണം; തേനെടുക്കാന്‍ പോയ സ്ത്രീയെ ചവിട്ടിക്കൊന്നു
28 March 2024 6:28 AM GMT