Sub Lead

സവര്‍ക്കറുടെ പേരില്‍ കോഴിക്കോട് എന്‍ഐടിയില്‍ കലോല്‍സവം നടത്താന്‍ നീക്കം

സവര്‍ക്കറുടെ പേരില്‍ കോഴിക്കോട് എന്‍ഐടിയില്‍ കലോല്‍സവം നടത്താന്‍ നീക്കം
X

കോഴിക്കോട്: ഗാന്ധി വധത്തില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന ആര്‍എസ്എസ് സൈദ്ധാന്തികര്‍ വിഡി സവര്‍ക്കറുടെ പേരില്‍ കലോത്സവം സംഘടിപ്പിക്കാന്‍ കോഴിക്കോട് എന്‍ഐടിയുടെ നീക്കം. വീര്‍സാത്-24 എന്ന പേരില്‍ കലാ സാംസ്‌കാരികോല്‍സവം സംഘടിപ്പിക്കാനാണ് തീരുമാനം. എന്‍ഐടി കാംപസില്‍ വര്‍ഷങ്ങളായി നടത്താറുള്ള രാഗം കലോല്‍സവം, സാങ്കേതിക മേളയായ തത്വ എന്നിവ അനിശ്ചിതത്വത്തിലാക്കിയാണ് ആര്‍എസ്എസ് നേതാവിന്റെ പേരിലുള്ള കലോല്‍സവം നടത്താനുള്ള തീരുമാനം. എന്‍ഐടി ഡയറക്ടര്‍ പ്രഫ. പ്രസാദ് കൃഷ്ണ ഇതിനായി സ്പിക്മാകേയുമായി ധാരണപത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. മാര്‍ച്ച് ആദ്യം സവര്‍ക്കറിന്റെ പേരില്‍ കലോല്‍സവം നടത്താനാണ് തീരുമാനം.

ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി പൈതൃക ക്ലബ്ബ് സ്ഥാപിക്കാനും തീരുമാനിട്ടുണ്ട്. പൈതൃക ക്ലബ്ബിനാകും വീര്‍സാത് നടത്തിപ്പ് ചുമതല. ആര്‍എസ്എസ് അനുകൂല വിദ്യാര്‍ഥികള്‍ക്ക് പ്രവര്‍ത്തന വേദി ഒരുക്കാനാണ് പൈതൃക ക്ലബ്ബെന്നും ആക്ഷേപമുണ്ട്. നേരത്തേ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് സാമൂഹികമാധ്യമങ്ങളില്‍ രംഗത്തെത്തിയ പ്രഫ. ഷൈജാ ആണ്ടവനെ അധികൃതര്‍ സംരക്ഷിക്കുന്നതായി ആരോപണുയര്‍ന്നിരുന്നു. ഇതിന് പുറമെ അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച ശ്രീരാമ ക്ഷേത്ര ഉദ്ഘാടനത്തിന്റെ ഭാഗമായി രണ്ടുദിവസം കാംപസിലും ഹോസ്റ്റലുകളിലും ആഘോഷങ്ങളും നടന്നിരുന്നു. ദീപാലങ്കാരം, മണ്‍ ചിരാതുകളില്‍ ദീപം തെളിക്കല്‍, പ്രസാദ വിതരണം, അന്നദാനം വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പണപ്പിരിവ് തുടങ്ങിയവ നടത്തിയിരുന്നു. അധികൃതരുടെ പൂര്‍ണ പിന്തുണയോടെയായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്. ഈ പരിപാടികളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയതായും പരാതിയുയര്‍ന്നിരുന്നു. ഫ്രഷേഴ്‌സ് ദിനത്തില്‍ വിദ്യാര്‍ഥികളെ സ്വീകരിച്ചത് ഗണപതി സ്തുതിയോടെയാണ്. ഗണപതി സ്തുതി വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് പാടിപ്പിക്കുകയും ചെയ്തിരുന്നു. പാടാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. കലാപരിപാടികളില്‍ കാവിക്കൊടിയായിരുന്നു വീശിയത്.

ഇതിനെതിരെ പ്രതിഷേധമുയര്‍ത്തിയ വിദ്യാര്‍ത്ഥികളെ സംഘപരിവാര്‍ വിദ്യാര്‍ഥികള്‍ മര്‍ദിക്കുകയും ചെയ്തു. മേധാവികളുടെ ആശീര്‍വാദത്തോടെ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ നടപടി ഭയന്ന് മറ്റ് വിദ്യാര്‍ഥികള്‍ തയ്യാറാവാറില്ല. ഇതിനിടെയാണ് സവര്‍ക്കറുടെ പേരില്‍ എന്‍ ഐടിയില്‍ കലോല്‍സവം നടത്താന്‍ നീക്കം സജീവമാക്കിയത്.

Next Story

RELATED STORIES

Share it