Sub Lead

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥി

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെയാണ് ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് ബിജെപി കേന്ദ്രനേതൃത്വം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. വൈകീട്ട് ബിജെപി പുറത്തുവന്ന സ്ഥാനാര്‍ഥി പട്ടികയിലാണ് സുരേന്ദ്രന്റെ പേരുള്ളത്. മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും തര്‍ക്കത്തെത്തുടര്‍ന്ന് പത്തനംതിട്ടയിലെ പ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു.

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥി
X

ന്യൂഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെയാണ് ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് ബിജെപി കേന്ദ്രനേതൃത്വം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. വൈകീട്ട് ബിജെപി പുറത്തുവന്ന സ്ഥാനാര്‍ഥി പട്ടികയിലാണ് സുരേന്ദ്രന്റെ പേരുള്ളത്. മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും തര്‍ക്കത്തെത്തുടര്‍ന്ന് പത്തനംതിട്ടയിലെ പ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു.

പത്തനംതിട്ട സീറ്റിനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയെയും പരിഗണിച്ചിരുന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി അനുകൂല നിലപാടുകള്‍ സ്വീകരിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്റെ പേരുകളും പത്തനംതിട്ടയില്‍ ഉയര്‍ന്നുവന്നിരുന്നു. പിന്നീട് സമ്മര്‍ദം ശക്തമായതോടെയാണ് ശ്രീധരന്‍പിള്ളയെ ഒഴിവാക്കി സുരേന്ദ്രനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. സുരേന്ദ്രനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ കേരളത്തിലെ ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയായി. ഇന്നലെ രാത്രി കഴിഞ്ഞ ബിജെപി തിരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം ഇന്ന് പുലര്‍ച്ചെയോടെ 36 സീറ്റുകളുടെ സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു. ഇതില്‍ പത്തനംതിട്ട സീറ്റിനെക്കുറിച്ച് പരാമര്‍ശമില്ലായിരുന്നു.

എന്നാല്‍, വൈകീട്ട് പുറത്തുവന്ന പട്ടികയില്‍ ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ 10 സീറ്റുകള്‍ക്കൊപ്പം പത്തനംതിട്ട സീറ്റില്‍ കെ സുരേന്ദ്രനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം, തൃശ്ശൂര്‍ സീറ്റിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച തര്‍ക്കം തുടരുകയാണ്. മല്‍സരിക്കാനില്ലെന്ന നിലപാടില്‍ തുഷാര്‍ വെള്ളാപ്പള്ളി ഉറച്ചുനില്‍ക്കുന്നുവെന്നാണ് സൂചന. മല്‍സരിക്കണമെങ്കില്‍ രാജ്യസഭാ സീറ്റടക്കം ചില ഉപാധികള്‍ തുഷാര്‍ മുന്നോട്ടുവച്ചതായാണ് വിവരം.

Next Story

RELATED STORIES

Share it