Sub Lead

ശബരിമല സമരവും സിഎഎ വിരുദ്ധസമരവും ഒരു പോലെയല്ല: കെ സുരേന്ദ്രന്‍

ശബരിമല സമരവും സിഎഎ വിരുദ്ധസമരവും ഒരു പോലെയാകില്ല. സിഎഎ വിരുദ്ധസമരം നടത്തിയത് മതഭീകരവാദികളാണെന്നും അവരുടെ കേസും പിന്‍വലിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ശബരിമല സമരവും സിഎഎ വിരുദ്ധസമരവും ഒരു പോലെയല്ല: കെ സുരേന്ദ്രന്‍
X

കോഴിക്കോട്: പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി കേരളത്തില്‍ നടന്നത് ഭയപ്പെടുത്തുന്ന തരത്തിലുള്ള പ്രതിഷേധങ്ങളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സിഎഎ വിരുദ്ധ സമരങ്ങള്‍ നടന്നത് തീവ്രവാദ സംഘടനകളുടെ നിയന്ത്രണത്തിലാണ്. സിപിഎമ്മും കോണ്‍ഗ്രസ്സും പൗരത്വ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നില്ല. കൊച്ചിയിലും കോഴിക്കോടുമെല്ലാം നടന്ന സമരങ്ങള്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു. ഈ സമരങ്ങളുമായി ശബരിമല സമരത്തെ താരത്യം ചെയ്യാനാവില്ല. ശബരിമല സമരവും സിഎഎ വിരുദ്ധസമരവും ഒരു പോലെയാകില്ല. സിഎഎ വിരുദ്ധസമരം നടത്തിയത് മതഭീകരവാദികളാണെന്നും അവരുടെ കേസും പിന്‍വലിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

നാഗംകുളങ്ങര ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ പോലിസ് അക്രമികളെ സഹായിക്കുകയാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം എന്ന് തന്നെയാണ് ബിജെപി നിലപാട്. എസ്ഡിപിഐയുമായി ഇടതുമുന്നണിക്ക് രാഷ്ട്രീയ സഖ്യമുണ്ട്. ഭീകരപ്രവര്‍ത്തകരുമായി യോജിച്ച് എല്‍ഡിഎഫും യുഡിഎഫും പ്രവര്‍ത്തിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കേരളത്തില്‍ ഭരണം കിട്ടാന്‍ ബിജെപിക്ക് 35 സീറ്റുകള്‍ മതിയെന്ന് പറഞ്ഞ സുരേന്ദ്രന്‍ ബിജെപിയുടെ പേര് പറഞ്ഞ് ചിലര്‍ അപ്പുറത്ത് വില പേശുകയാണെന്നും ആരോപിച്ചു.

വര്‍ഗീയ ധ്രുവീകരണത്തിലൂടെയുള്ള രാഷ്ട്രീയ ലക്ഷ്യമാണ് കേരളത്തിലെ ഇരുമുന്നണിക്കും. വര്‍ഗീയ അജണ്ടയാണ് രണ്ട് കൂട്ടരും നടപ്പാക്കുന്നത്.

Next Story

RELATED STORIES

Share it