Sub Lead

കെ സുരേന്ദ്രന്‍ ഒന്നാംപ്രതി; തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കെ സുരേന്ദ്രന്‍ ഒന്നാംപ്രതി; തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
X

കല്‍പ്പറ്റ: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രതിയായ നിയമസഭാ തിരഞ്ഞെടുപ്പിലെ കോഴക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ബിജെപിയുമായി ബന്ധപ്പെട്ട കോഴ ആരോപണത്തിലാണ് കെ സുരേന്ദ്രനെ ഒന്നാംപ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. സികെ ജാനുവാണ് രണ്ടാംപ്രതി. ബിജെപി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് കുമാര്‍ മലവയലാണ് മൂന്നാം പ്രതി. ആകെ 83 സാക്ഷികളുള്ള കേസില്‍ ദൃക്‌സാക്ഷികളില്ല. 62 രേഖകളാണ് കേസുമായി ബന്ധപ്പെട്ട് സമര്‍പ്പത്. സുല്‍ത്താന്‍ ബത്തേരി ജ്യൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ബുധനാഴ്ച വൈകീട്ട് നാലോടെയാണ് ക്രൈംബ്രാഞ്ച് മുന്‍ ഡിവൈഎസ്പിയും പാലക്കാട് നര്‍ക്കോട്ടിക് വിഭാഗം ഡിവൈഎസ്പിയുമായ ആര്‍ മനോജ് കുറ്റപത്രം നല്‍കിയത്.

ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് രണ്ടുവര്‍ഷവും നാലുമാസവും കഴിഞ്ഞാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ സി കെ ജാനുവിന് 50 ലക്ഷം രൂപ നല്‍കിയെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. 2021 മാര്‍ച്ചില്‍ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച് 10 ലക്ഷം രൂപയും സുല്‍ത്താന്‍ബത്തേരിയില്‍ വച്ച് 40 ലക്ഷം രൂപയും നല്‍കിയെന്നായിരുന്നു പരാതി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസാണ് പരാതി നല്‍കിയത്.

Next Story

RELATED STORIES

Share it