Sub Lead

കണ്ണൂരിന്റെ ഹൃദയം തൊട്ട് കെ സുധാകരന്‍; വിജയം ലക്ഷത്തിനടുത്ത് വോട്ടിന്

കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിച്ചപ്പോള്‍ കെ സുധാകരന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതിയേക്കാള്‍ 94559 വോട്ടുകളാണ്

കണ്ണൂരിന്റെ ഹൃദയം തൊട്ട് കെ സുധാകരന്‍; വിജയം ലക്ഷത്തിനടുത്ത് വോട്ടിന്
X

കണ്ണൂര്‍: സര്‍വേകളിലും എക്‌സിറ്റ് പോളിലുമെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടമെന്നു പറഞ്ഞ കണ്ണൂരിന്റെ മണ്ണില്‍ ഫലമറിഞ്ഞപ്പോള്‍ ഞെട്ടിയത് സിപിഎം മാത്രമല്ല, യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ കൂടിയാണ്. കാരണം, പതിവുപോലെ കള്ളവോട്ട് ആരോപണവും ചരിത്രത്തിലാദ്യമായി റീ പോളിങ്ങുമെല്ലാം നടന്നിട്ടും ഇടതുപക്ഷത്തിന്റെ കരുത്തുറ്റ കോട്ടയില്‍ കെ സുധാകരന്‍ നേടിയത് ഒരു ലക്ഷത്തോളം വോട്ടുകളുടെ ലീഡ്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിച്ചപ്പോള്‍ കെ സുധാകരന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതിയേക്കാള്‍ 94559 വോട്ടുകളാണ്. 2014ല്‍ 6,900 വോട്ടുകള്‍ക്ക് ജയിച്ച പി കെ ശ്രീമതിക്ക്, ഇത്തവണ സംസ്ഥാനത്ത് യുഡിഎഫ്-രാഹുല്‍ തരംഗങ്ങള്‍ ആഞ്ഞടിച്ചപ്പോള്‍ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും മുന്നേറാനായില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയവും 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉദുമയിലുണ്ടായ തോല്‍വിയും സുധാകരന് രാഷ്ട്രീയവനവാസം സമ്മാനിക്കുമെന്ന ഘട്ടത്തിലാണ് ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തിയതെന്നതും ശ്രദ്ധേയമാണ്. ജയിച്ചാലും തോറ്റാലും കേന്ദ്രമന്ത്രിയാവുമെന്നു പറഞ്ഞ് ബിജെപിയെ സുധാകരന്‍ പാളയത്തിലേക്കു കാലെടുത്തുവച്ചയാളെന്ന നിലയിലാണ് എല്‍ഡിഎഫ് പ്രചാരണം നടത്തിയിരുന്നതെങ്കിലും അതൊന്നും ഫലംകണ്ടില്ല.

വിദ്യാര്‍ത്ഥി രാഷട്രീയത്തിലൂടെ സജീവരാഷട്രീയത്തിലെത്തിയ കുമ്പക്കുടി സുധാകരന്‍ 1969ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1984ല്‍ വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തി. 1991 ഡിസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എടക്കാട് നിന്നും കണ്ണൂരില്‍ നിന്നും നിയമസഭയിലെത്തി. 2001ല്‍ ആന്റണി മന്ത്രിസഭയില്‍ വനം, കായികവകുപ്പ് മന്ത്രിയായി. 2006ല്‍ കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നു വിജയിച്ചു. 2009 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കാനായില്ല.

ആകെ വോട്ട്:

സി കെ പത്മനാഭന്‍(ബിജെപി)-68509

പി കെ ശ്രീമതി(സിപിഐഎം)-435182

കെ സുധാകരന്‍(ഐഎന്‍സി)-529741

അഡ്വ. ആര്‍ അപര്‍ണ്ണ(എസ്‌യുസിഐ)-2162

കെ കെ അബ്ദുള്‍ ജബ്ബാര്‍(എസ്ഡിപിഐ)-8142

കുര്യാക്കോസ്(സെക്കുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്)-260

പ്രവീണ്‍ അരീമ്പ്രത്തൊടിയില്‍(സ്വത)-318

രാധാമണി നാരായണകുമാര്‍(സ്വത)-286

കെ ശ്രീമതി(സ്വത.)-581

പി ശ്രീമതി(സ്വത.)-796

കെ സുധാകരന്‍(സ്വത.)-2249

കെ സുധാകരന്‍(സ്വത.)-726

പി കെ സുധാകരന്‍(സ്വത.)-1062

നോട്ട-3828


കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം വോട്ടുനില നിയമസഭാ മണ്ഡലം തിരിച്ച്-

തളിപ്പറമ്പ്:

സി കെ പത്മനാഭന്‍(ബിജെപി)-8659

പി കെ ശ്രീമതി(സിപിഐഎം)-80719

കെ സുധാകരന്‍(ഐഎന്‍സി)-81444

അഡ്വ. ആര്‍ അപര്‍ണ(എസ്‌യുസിഐ)-354

കെ കെ അബ്ദുല്‍ ജബ്ബാര്‍(എസ്ഡിപിഐ)-650

കുര്യാക്കോസ്(സെക്കുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്)-38

പ്രവീണ്‍ അരീമ്പ്രത്തൊടിയില്‍(സ്വത. )-51

രാധാമണി നാരായണകുമാര്‍(സ്വത. )-39

കെ ശ്രീമതി(സ്വത.)-95

പി ശ്രീമതി(സ്വത.)-112

കെ സുധാകരന്‍(സ്വത.)-422

കെ സുധാകരന്‍(സ്വത. )-123

പി കെ സുധാകരന്‍(സ്വത. )-172

നോട്ട-680


ഇരിക്കൂര്‍:

സി കെ പത്മനാഭന്‍(ബിജെപി)-7289

പി കെ ശ്രീമതി(സിപിഐഎം)-52901

കെ സുധാകരന്‍(ഐഎന്‍സി)-90221

അഡ്വ. ആര്‍ അപര്‍ണ്ണ(എസ്‌യുസിഐ)-329

കെ കെ അബ്ദുള്‍ ജബ്ബാര്‍(എസ്ഡിപിഐ)-215

കുര്യാക്കോസ്(സെക്കുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്)-22

പ്രവീണ്‍ അരീമ്പ്രത്തൊടിയില്‍(സ്വത.)-49

രാധാമണി നാരായണകുമാര്‍(സ്വത.)-40

കെ ശ്രീമതി(സ്വത.)-120

പി ശ്രീമതി(സ്വത.)-131

കെ സുധാകരന്‍(സ്വത.)-398

കെ സുധാകരന്‍(സ്വത.)-130

സുധാകരന്‍ പി കെ(സ്വത.)-160

നോട്ട-451

അഴീക്കോട്:

സി കെ പത്മനാഭന്‍(ബിജെപി)-11728

പി കെ ശ്രീമതി(സിപിഐഎം)-51218

കെ സുധാകരന്‍(ഐഎന്‍സി)-73075

അഡ്വ. ആര്‍ അപര്‍ണ(എസ്‌യുസിഐ)-365

കെ കെ അബ്ദുല്‍ ജബ്ബാര്‍(എസ്ഡിപിഐ)-1673

കുര്യാക്കോസ്(സെക്കുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്)-32

പ്രവീണ്‍ അരീമ്പ്രത്തൊടിയില്‍(സ്വത. )-46

രാധാമണി നാരായണകുമാര്‍(സ്വത.)-37

കെ ശ്രീമതി(സ്വത.)-70

പി ശ്രീമതി(സ്വത.)-131

കെ സുധാകരന്‍(സ്വത.)-258

കെ സുധാകരന്‍(സ്വത.)-92

സുധാകരന്‍ പി കെ(സ്വത.)-116

നോട്ട-606

കണ്ണൂര്‍:

സി കെ പത്മനാഭന്‍(ബിജെപി)-9740

പി കെ ശ്രീമതി(സിപിഐഎം)-47260

കെ സുധാകരന്‍(ഐഎന്‍സി)-70683

അഡ്വ. ആര്‍ അപര്‍ണ്ണ(എസ്‌യുസിഐ)-265

കെ കെ അബ്ദുള്‍ ജബ്ബാര്‍(എസ്ഡിപിഐ)-1443

കുര്യാക്കോസ്(സെക്കുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്)-28

പ്രവീണ്‍ അരീമ്പ്രത്തൊടിയില്‍(സ്വത)-40

രാധാമണി നാരായണകുമാര്‍(സ്വത)-34

കെ ശ്രീമതി(സ്വത)-57

പി ശ്രീമതി(സ്വത)-100

കെ സുധാകരന്‍(സ്വത)-224

കെ സുധാകരന്‍(സ്വത)-81

സുധാകരന്‍ പി കെ(സ്വത)-110

നോട്ട-534

ധര്‍മ്മടം:

സി കെ പത്മനാഭന്‍(ബിജെപി)-8538

പി കെ ശ്രീമതി(സിപിഐഎം)-74730

കെ സുധാകരന്‍(ഐഎന്‍സി)-70631

അഡ്വ. ആര്‍ അപര്‍ണ(എസ്‌യുസിഐ)-271

കെ കെ അബ്ദുല്‍ ജബ്ബാര്‍(എസ്ഡിപിഐ)-1239

കുര്യാക്കോസ്(സെക്കുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്)-38

പ്രവീണ്‍ അരീമ്പ്രത്തൊടിയില്‍(സ്വത.)-37

രാധാമണി നാരായണകുമാര്‍(സ്വത.)-48

കെ ശ്രീമതി(സ്വത.)-73

പി ശ്രീമതി(സ്വത.)-88

കെ സുധാകരന്‍(സ്വത.)-264

കെ സുധാകരന്‍(സ്വത.)-98

സുധാകരന്‍ പി കെ(സ്വത.)-124

നോട്ട-552

മട്ടന്നൂര്‍:

സി കെ പത്മനാഭന്‍(ബിജെപി)-11612

പി കെ ശ്രീമതി(സിപിഐഎം)-74580

കെ സുധാകരന്‍(ഐഎന്‍സി)-67092

അഡ്വ. ആര്‍ അപര്‍ണ്ണ(എസ്‌യുസിഐ)-285

കെ കെ അബ്ദുല്‍ ജബ്ബാര്‍(എസ്ഡിപിഐ)-1299

കുര്യാക്കോസ്(സെക്കുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്)-42

പ്രവീണ്‍ അരീമ്പ്രത്തൊടിയില്‍(സ്വത.)-35

രാധാമണി നാരായണകുമാര്‍(സ്വത.)-42

കെ ശ്രീമതി(സ്വത.)-73

പി ശ്രീമതി(സ്വത.)-112

കെ സുധാകരന്‍(സ്വത.)-333

കെ സുധാകരന്‍(സ്വത.)-92

സുധാകരന്‍ പി കെ(സ്വത.)-185

നോട്ട-483

പേരാവൂര്‍:

സി കെ പത്മനാഭന്‍(ബിജെപി)-10054

പി കെ ശ്രീമതി(സിപിഐഎം)-50874

കെ സുധാകരന്‍(ഐഎന്‍സി)-74539

അഡ്വ. ആര്‍ അപര്‍ണ(എസ്‌യുസിഐ)-259

കെ കെ അബ്ദുല്‍ ജബ്ബാര്‍(എസ്ഡിപിഐ)-1620

കുര്യാക്കോസ്(സെക്കുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്)-60

പ്രവീണ്‍ അരീമ്പ്രത്തൊടിയില്‍(സ്വത.)- 60

രാധാമണി നാരായണകുമാര്‍(സ്വത.)-44

കെ ശ്രീമതി(സ്വത.)-88

പി ശ്രീമതി(സ്വത.)-121

കെ സുധാകരന്‍(സ്വത)-350

കെ സുധാകരന്‍(സ്വത)-110

സുധാകരന്‍ പി കെ(സ്വത)-195

നോട്ട-495




Next Story

RELATED STORIES

Share it