- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ റെയിൽ സമരം: ജനപ്രതിനിധികളടക്കമുള്ള സമരപ്രവർത്തകർ അറസ്റ്റിൽ
താനാളൂർ പഞ്ചായത്തിലെ ജനപ്രതിനിധികൾ ചേർന്ന് അനധികൃതമായി നാട്ടിയ കല്ലുകൾ പോലിസിൻ്റെ സാന്നിദ്ധ്യത്തിൽ തന്നെ പറിച്ചെറിഞ്ഞു.

മലപ്പുറം: താനാളൂർ പഞ്ചായത്തിൻ്റെ വിവധ കേന്ദ്രങ്ങളിൽ കെ റെയിൽ കല്ലിടൽ തടഞ്ഞ വനിതകളടക്കമുള്ള ജനപ്രതിനിധികളെയും സമരസമിതി പ്രവർത്തകരെയും അറസ്റ്റ് ചെയ്തു. മുന്നറിയിപ്പില്ലാതെ വലിയ പോലിസ് സേനയുടെ അകമ്പടിയോടെയാണ് കെ റയിൽ കല്ലിടലിന് ഉദ്യോഗസ്ഥരെത്തിയത്.
ഇതേ തുടർന്ന് വീടുകളിൽ നിന്നും പ്രദേശവാസികൾ എതിർപ്പുമായി രംഗത്ത് എത്തി. എതിർപ്പ് രേഖപ്പെടുത്തിയ വീട്ടുടമസ്ഥരെ പോലിസ് ഭീകരമായി മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതേ തുടർന്ന് ജനപ്രതിനിധികളടക്കമുള്ളവർ വീട്ടുകാർക്ക് പിന്തുണയുമായി രംഗത്ത് വന്നു. ഇതേ തുടർന്ന് പോലിസ് ഭീകരമായ മർദ്ദനമാണ് പ്രതിഷേധക്കാർക്ക് നേരെ അഴിച്ചുവിട്ടത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ സൽമ, ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ടി നിയാസ്, വാർഡ് മെമ്പർ ചാത്തേരി സുലൈമാൻ , പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡൻറ് കെ വി മൊയ്തീൻ കുട്ടി, മങ്കുഴി വാസുദേവൻ, കെ റയിൽ വിരുദ്ധ ജനകീയ സമിതി ജില്ലാ കൺവീനർ പി കെ പ്രഭാഷ് പഞ്ചായത്ത് ചെയർമാൻ നാദിർഷാ ചെമ്പത്തൊടുവിൽ, വൈസ് ചെയർമാൻ കുഞ്ഞാവ ഹാജി, കൺവീനർ അബ്ദുൾ കരീം പഴയകത്ത്, ഷാജി കള്ളിയത്ത്, മുഹമ്മദ് ഇസ്മയിൽ , മുഹമ്മദ് ഷഫീഖ്, പ്രഭാകരൻ, ആഷിക്ക്, നിസാർ, അലീന എന്നിവരെ അറസ്റ്റ് ചെയ്തു.
സ്ഥലത്തെ പോലിസ് അതിക്രമങ്ങൾ ഫേസ്ബുക്ക് ലൈവ് കൊടുത്തതിൻ്റെ പേരിലാണ് സമരസമിതി ജില്ലാ നേതാക്കളായ പ്രഭാഷ്, അലീന എന്നിവരെ അറസ്റ്റ് ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സൽമ ഉൾപ്പടെയുള്ള വനിതകളുടെ വസ്ത്രങ്ങൾ വലിച്ചു കീറിയിരുന്നു. ഈ വിവരങ്ങൾ പുറത്തു വരാതിരിക്കുവാൻ ലൈവ് കൊടുത്തവരെ അറസ്റ്റ് ചെയ്യുകയും പ്രദേശവാസികളുടെ ഫോൺപിടിച്ചു വാങ്ങുകയും ചെയ്തു.
എന്തുവില കൊടുത്തും താനാളൂർ പഞ്ചായത്തിൽ കെ റയിൽ സിൽവർ ലൈൻ പദ്ധതി തടയുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സൽമ, ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി അഭിപ്രായപ്പെട്ടു. താനാളൂർ പഞ്ചായത്തിലെ ജനപ്രതിനിധികൾ ചേർന്ന് അനധികൃതമായി നാട്ടിയ കല്ലുകൾ പോലിസിൻ്റെ സാന്നിദ്ധ്യത്തിൽ തന്നെ പറിച്ചെറിഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















