Sub Lead

സില്‍വര്‍ ലൈന്‍: അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

കെ റെയില്‍ കൈമാറിയ ഡിപിആര്‍ അപൂര്‍ണമാണ്. പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങള്‍ ഡിപിആറി രേഖപ്പെടുത്തിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

സില്‍വര്‍ ലൈന്‍: അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു
X

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാഗമായുള്ള സര്‍വ്വേയ്ക്ക് എതിരായ വിവിധ ഹരജികളില്‍ ആണ് കേന്ദ്രം ഹൈക്കോടതിയില്‍ മറുപടി നല്‍കിയത്. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് കേന്ദ്രം തത്വത്തിലുള്ള അനുമതി നല്‍കിയത്. കെ റെയില്‍ കൈമാറിയ ഡിപിആര്‍ അപൂര്‍ണമാണ്. പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങള്‍ ഡിപിആറി രേഖപ്പെടുത്തിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

കൂടുതല്‍ വിശദാംശങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.സര്‍വേയുടെ പേരില്‍ കുറ്റികള്‍ സ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രാലയം സില്‍വര്‍ലൈന്‍ പദ്ധതിക്ക് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ലെന്നും കോടതിയെ അറിയിച്ചു.

അലൈന്‍മെന്റ് പ്ലാന്‍ ഭൂമിയേറ്റെടുക്കുന്ന ഭാഗത്തുള്ള റെയില്‍വേ ഭൂമി, സ്വകാര്യ വ്യക്തികളുടെ ഭൂമി, നിലവിലുള്ള റെയില്‍വെ ലൈനുകള്‍ക്ക് മുകളിലൂടെയുള്ള ക്രോസിങ് എന്നിവ സംബന്ധിച്ചു വിശദാംശങ്ങള്‍ നല്‍കണമെന്നു സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ധനകാര്യമന്ത്രാലയവും സാമ്പത്തിക പരമായ യാതൊരുവിധ അംഗീകാരവും നല്‍കിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it