Sub Lead

ജസ്റ്റിസ് ഫോര്‍ പായല്‍ തദ്‌വി: നായര്‍ ആശുപത്രിയില്‍ ആയിരങ്ങളുടെ പ്രതിഷേധം

തദ്‌വിയുടെ അമ്മ അബേധയുടേയും ഭര്‍ത്താവ് ഡോക്ടര്‍ സല്‍മാന്റെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ ദളിത്, ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അടക്കം ആയിരങ്ങള്‍ പങ്കെടുത്തു

ജസ്റ്റിസ് ഫോര്‍ പായല്‍ തദ്‌വി: നായര്‍ ആശുപത്രിയില്‍ ആയിരങ്ങളുടെ പ്രതിഷേധം
X

മുംബൈ: മുംബൈയില്‍ ജാതീയ അധിക്ഷേപത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ഡോക്ടര്‍ പായല്‍ സല്‍മാന്‍ തദ്‌വിക്ക് നീതി ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് നായര്‍ ആശുപത്രിയിലേക്ക് ആയിരങ്ങളുടെ പ്രതിഷേധം. ആത്മഹത്യ ചെയ്ത തദ്‌വിയുടെ അമ്മ അബേധയുടേയും ഭര്‍ത്താവ് ഡോക്ടര്‍ സല്‍മാന്റെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ ദളിത്, ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അടക്കം ആയിരങ്ങള്‍ പങ്കെടുത്തു.

വിവിധ ആദിവാസി സംഘടനകളുടെ പിന്തുണയോടെയായിരുന്നു പ്രതിഷേധം നടന്നത്. പൊലീസില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ഒരു നടപടിയും കേസില്‍ ഉണ്ടായിട്ടില്ലെന്ന് തദ്‌വിയുടെ ഭര്‍ത്താവ് ആരോപിച്ചു. ഭാര്യയുടെ കൊലപാതകത്തിന് പിന്നില്‍ മൂന്ന് വനിതാ ഡോക്ടര്‍മാരാണെന്നും അദ്ദേഹം ഇന്ത്യ ടുഡേയോട് പറഞ്ഞു. മെയ് 22നായിരുന്നു ഇരുപത്തിമൂന്നുകാരിയായ ഡോ. പായല്‍ തദ്‌വി മുംബൈയിലെ നായര്‍ ആശുപത്രിയില്‍ ആത്മഹത്യ ചെയ്തത്.


നിരന്തരമായ അധിക്ഷേപങ്ങള്‍ക്കെതിരെ തന്റെ മകള്‍ മാനേജുമെന്റിന് പരാതി നല്‍കിയിരുന്നെങ്കിലും അത് പരിഗണിക്കാന്‍ അവര്‍ തയ്യാറായില്ലെന്ന് അമ്മ ആരോപിച്ചിരുന്നു. സവര്‍ണരായ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സംവരണ സീറ്റില്‍ അഡ്മിഷന്‍ നേടിയ പായലിനെ ജാതീയമായി നിരന്തരം അധിക്ഷേപിക്കുന്നത് പതിവായിരുന്നു. ഡോ.ഹേമാ അഹൂജ, ഡോ. ഭക്തി മെഹര്‍, ഡോ. അങ്കിത ഖണ്ഡല്‍വാല്‍ എന്നീ മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലിസ് കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ആദിവാസി പീഡന നിരോധന നിയമം, റാഗിംഗ് നിരോധന നിയമ വകുപ്പുകളും ആത്മഹത്യാ പ്രേരണ വകുപ്പുകളും ചുമത്തിയാണ് കേസ് എടുത്തിട്ടുണ്ടെങ്കിലും പ്രതികളെല്ലാവരും ഒളിവിലാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അടക്കം നിരവധി ദലിത് വിദ്യാര്‍ത്ഥികളാണ് ജാതീയ ആക്രമണങ്ങള്‍ക്ക് ഇരയാവുകയും ആത്മഹത്യ ചെയ്യപെടേണ്ടിയും വരുന്നത്. ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ ദലിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുല കൊല്ലപ്പെട്ടപ്പോള്‍ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. നരേന്ദ്ര മോദി ഭരണത്തില്‍ ഏറിയതിന് ശേഷം ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Next Story

RELATED STORIES

Share it