Sub Lead

രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ട്വീറ്റ്; മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയെ യുപി പോലിസ് അറസ്റ്റ് ചെയ്തു

കനോജിയെ അറസ്റ്റ് ചെയ്ത യുപി പോലിസിന്റെ നടപടിക്കെതിരേ ഭീം ആര്‍മി ചീഫ് ചന്ദ്രശേഖര്‍ ആസാദ് രംഗത്തെത്തി. പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി പേരാണ് അറസ്റ്റില്‍ പ്രതിഷേധിച്ചത്.

രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ട്വീറ്റ്;  മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയെ   യുപി പോലിസ് അറസ്റ്റ് ചെയ്തു
X

ന്യൂഡല്‍ഹി: രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റ് പങ്കുവെച്ചെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ വസതിയില്‍ നിന്നാണ് ഉത്തര്‍പ്രദേശ് പോലിസ് കനോജിയെ അറസ്റ്റ് ചെയ്തത്. ഹിന്ദു ആര്‍മി നേതാവ് സുശീല്‍ തിവാരിയുടെ പോസ്റ്റ് മോര്‍ഫ് ചെയ്ത് ഉപയോഗിച്ച് അധിക്ഷേപിച്ചെന്നാരോപിച്ചാണ് അറസ്റ്റ്.

പ്രശാന്തിനെ അറസ്റ്റ് ചെയ്ത യുപി പോലിസിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. കനോജിയെ അറസ്റ്റ് ചെയ്ത യുപി പോലിസിന്റെ നടപടിക്കെതിരേ ഭീം ആര്‍മി ചീഫ് ചന്ദ്രശേഖര്‍ ആസാദ് രംഗത്തെത്തി. പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ നിരവധി പേരാണ് അറസ്റ്റില്‍ പ്രതിഷേധിച്ചത്.

കഴിഞ്ഞ വര്‍ഷം യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് പോസ്റ്റിട്ടെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് പോലിസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് കനോജിയയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയെത്തുടര്‍ന്നാണ് കോടതി വിഷയത്തില്‍ ഇടപെട്ടത്.

ട്വീറ്റുകളുടെ പേരില്‍ എങ്ങനെയാണ് അറസ്റ്റ് ചെയ്യുകയെന്ന് കോടതി അന്ന് ചോദിച്ചിരുന്നു. അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഉടന്‍ ജാമ്യം അനുവദിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it