Sub Lead

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് വോട്ടിങ് യന്ത്രത്തിലെ തിരിമറി വെളിപ്പെടുത്താനിരിക്കേ?

ഇവിഎമ്മുകളില്‍ നടന്ന തട്ടിപ്പിനെ കുറിച്ച് താന്‍ അറിയിച്ചതിനെ തുടര്‍ന്ന് അക്കാര്യം റിപോര്‍ട്ട് ചെയ്യാനിരിക്കുകയായിരുന്നു ഗൗരി ലങ്കേഷ്. ഇവിഎമ്മുകളില്‍ ഉപയോഗിക്കുന്ന കേബിളുകള്‍ ആരാണ് നിര്‍മിക്കുന്നതെന്ന് അറിയാനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്ത് കാത്തിരിക്കുകയായിരുന്നു അവര്‍. എന്നാല്‍, അതിനു മുന്‍പ് അവര്‍ കൊല്ലപ്പെട്ടുവെന്നും സയ്ദ് ഷുജ അവകാശപ്പെട്ടു.

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് വോട്ടിങ് യന്ത്രത്തിലെ തിരിമറി വെളിപ്പെടുത്താനിരിക്കേ?
X

ലണ്ടന്‍: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ നടക്കുന്ന തിരിമറികളെക്കുറിച്ച് വെളിപ്പെടുത്താനിരിക്കെയാണ് പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്ന് യുഎസ് സൈബര്‍ വിദഗ്ധനും ഹാക്കറുമായ സയ്ദ് ഷുജ. 2014ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തിയതായി സയ്ദ് ഷുജ ലണ്ടനില്‍ നടത്തിയ പരിപാടിയില്‍ വെളിപ്പടുത്തിയിരുന്നു. അതിനിടെയാണ് ഗൗരി ലങ്കേഷിന്റെ മരണത്തിന് ഇവിഎം തട്ടിപ്പുമായി ബന്ധമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ഇവിഎമ്മുകളില്‍ നടന്ന തട്ടിപ്പിനെ കുറിച്ച് താന്‍ അറിയിച്ചതിനെ തുടര്‍ന്ന് അക്കാര്യം റിപോര്‍ട്ട് ചെയ്യാനിരിക്കുകയായിരുന്നു ഗൗരി ലങ്കേഷ്. ഇവിഎമ്മുകളില്‍ ഉപയോഗിക്കുന്ന കേബിളുകള്‍ ആരാണ് നിര്‍മിക്കുന്നതെന്ന് അറിയാനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്ത് കാത്തിരിക്കുകയായിരുന്നു അവര്‍. എന്നാല്‍, അതിനു മുന്‍പ് അവര്‍ കൊല്ലപ്പെട്ടുവെന്നും സയ്ദ് ഷുജ അവകാശപ്പെട്ടു. ഗൗരി ലങ്കേഷിന്റെ കൊലയുമായി ബന്ധപ്പെട്ട അറസ്റ്റിലായവര്‍ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരാണ്. മറ്റൊരു അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനോട് ഈ കാര്യങ്ങള്‍ താന്‍ പറഞ്ഞെങ്കിലും അദ്ദേഹം അതേക്കുറിച്ച് റിപോര്‍ട്ട് ചെയ്യാന്‍ തയ്യാറായില്ല.

2009 മുതല്‍ 2014 വരെ താന്‍ ഇലക്ട്രോണിക് കോര്‍പറേഷന്‍ ഇന്ത്യ ലിമിറ്റഡില്‍ ജോലി ചെയ്തിരുന്നതായാണ് ഷുജ അവകാശപ്പെട്ടത്. 2014 ഏപ്രിലാണ് താനുള്‍പ്പെടുന്ന സംഘം പൊതു തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന യന്ത്രത്തില്‍ നിന്ന് പ്രത്യേക സിഗ്നലുകള്‍ പുറത്തുവരുന്നുണ്ടെന്ന് മനസ്സിലാക്കിയത്. സൈനിക ഗ്രേഡിലുള്ള ഫ്രീക്വന്‍സിയില്‍ തരംഗങ്ങള്‍ പുറത്തുവിടുന്ന യന്ത്രം പ്രത്യേക തരം മോഡുലേറ്റര്‍ ഉപയോഗിച്ച് ബിജെപി ഹാക്ക് ചെയ്യുകയായിരുന്നു. ഇവിഎം തിരിമറിയെക്കുറിച്ച് ചോദിക്കുന്നതിന് താനും സംഘവും ഹൈദരാബാദിലുള്ള ബിജെപി നേതാക്കളെ കാണാന്‍ ചെന്നെങ്കിലും അവര്‍ തങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തനിക്ക് പരിക്കേല്‍ക്കുകയും തന്റെ കൂടെയുള്ളവര്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ സംഭവം മറച്ചുവയ്ക്കാന്‍ ഹൈദരാബാദില്‍ ഒരു വര്‍ഗീയ സംഘര്‍ഷം കൃത്രിമമായി ഉണ്ടാക്കിയതായും ഷുജ പറയുന്നു. ഇതേ തുടര്‍ന്നാണ് താന്‍ ഇന്ത്യ വിട്ട് അമേരിക്കയില്‍ അഭയം തേടിയത്.

2014ല്‍ മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തിന് പിന്നിലും വോട്ടിങ് യന്ത്രത്തിലെ തിരിമറിയാണെന്ന് ഷുജ അവകാശപ്പെട്ടു. വോട്ടിങ് യന്ത്രത്തിലെ തിരിമറിയെ കുറിച്ച് അറിയാമായിരുന്നതിനാല്‍ വാഹനാപടകത്തില്‍ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണു ഷുജ പറയുന്നത്. മുണ്ടെ കൊല്ലപ്പെട്ടതാണെന്ന് കാണിച്ച് ദേശീയ അന്വേഷണ ഏജന്‍സി ഓഫിസര്‍ തന്‍സീല്‍ അഹ്മദ് എഫ്‌ഐആര്‍ സമര്‍പ്പിക്കാനിരിക്കേ അദ്ദേഹവും വെടിയേറ്റു മരിച്ചുവെന്നും ഷുജ പറഞ്ഞു.

2015ലെ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ തന്റെ ടീം ഇവിഎമ്മുകളില്‍ നിന്ന് പുറത്തുവരുന്ന സിഗ്നലുകളെ തടസ്സപ്പെടുത്തിയിരുന്നില്ലെങ്കില്‍ അവിടെ ആം ആദ്മി പാര്‍ട്ടിക്കു പകരം ബിജെപി ജയിക്കുമായിരുന്നുവെന്ന് ഷുജ അവകാശപ്പെട്ടു. ഈയിടെ നടന്ന രാജസ്ഥാന്‍, ചത്തീസ്ഗഡ്, മധ്യപ്രദേശ് തിരഞ്ഞെടുപ്പുകളിലും തന്റെ ടീമിന്റെ ഇടപെടലാണ് ബിജെപിയെ പരാജയപ്പെടുത്തിയതെന്നും അദ്ദേഹം പറയുന്നു.

ചത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ തിരഞ്ഞെടുപ്പുകളില്‍ നിരവധി വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായിരുന്നു.

Next Story

RELATED STORIES

Share it