Sub Lead

'വീണ്ടും ജയിക്കാന്‍ ട്രംപ് ചൈനയുടെ സഹായം തേടി': വെളിപ്പെടുത്തലുമായി ട്രംപിന്റെ മുന്‍ സുരക്ഷ ഉപദേഷ്ടാവ്

വൈഗൂര്‍ മുസ് ലിംകള്‍ക്കായി ചൈന തടവുകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനെ ട്രംപ് പിന്തുണച്ചതായും ബോള്‍ട്ടന്‍ 'ഇന്‍ ദി റൂം വേര്‍ ഇറ്റ് ഹാപ്പന്‍ഡ്' എന്ന തന്റെ പുസ്തകത്തില്‍ പറയുന്നു. സിഎന്‍എന്‍ ആണ് പുസ്തകത്തിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് സിഎന്‍എന്‍ അറിയിച്ചിരിക്കുന്നത്.

വീണ്ടും ജയിക്കാന്‍ ട്രംപ് ചൈനയുടെ സഹായം തേടി: വെളിപ്പെടുത്തലുമായി ട്രംപിന്റെ മുന്‍ സുരക്ഷ ഉപദേഷ്ടാവ്
X

വാഷിങ്ടണ്‍: ഇംപീച്ച്‌മെന്റ് നടപടികള്‍ അവസാനിച്ച് ആറ് മാസം തികയുമ്പോള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും ആരോപണക്കുരുക്കില്‍. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ സഹായം തേടിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി ട്രംപിന്റെ മുന്‍ സുരക്ഷ ഉപദേഷ്ടാവ്.

വൈഗൂര്‍ മുസ് ലിംകള്‍ക്കായി ചൈന തടവുകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനെ ട്രംപ് പിന്തുണച്ചതായും ബോള്‍ട്ടന്‍ 'ഇന്‍ ദി റൂം വേര്‍ ഇറ്റ് ഹാപ്പന്‍ഡ്' എന്ന തന്റെ പുസ്തകത്തില്‍ പറയുന്നു. സിഎന്‍എന്‍ ആണ് പുസ്തകത്തിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് സിഎന്‍എന്‍ അറിയിച്ചിരിക്കുന്നത്.

യുഎസില്‍ നിന്ന് കൂടുതല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങി തിരഞ്ഞെടുപ്പില്‍ വീണ്ടും ജയിക്കാന്‍ സഹായിക്കണമെന്നാണ് ട്രംപ് ഷി ജിന്‍പിങിനോട് ആവശ്യപ്പെട്ടത്.വൈറ്റ്ഹൗസ് എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന് ട്രംപിന് അറിയില്ലെന്നും പുസ്തകത്തില്‍ കുറ്റപ്പെടുത്തുന്നു.

അതേസമയം, 577 പേജുകളുള്ള പുസ്തകം പുറത്തിറങ്ങുന്നത് തടയാനുള്ള ശ്രമങ്ങളും ട്രംപ് ഭരണകൂടം തുടങ്ങി.ഈ മാസം 23നാണ് പുസ്തം പുറത്തിറങ്ങുന്നത്. എന്നാല്‍ ബുധനാഴ്ച രാത്രി പുസ്തക പ്രകാശനം തടയുന്നതിനുള്ള അടിയന്തര ഉത്തരവ് തേടി സര്‍ക്കാര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനകം പുസ്‌കത്തിന്റെ ലക്ഷകണക്കിന് കോപ്പികള്‍ ലോകമെമ്പാടും വിതരണം ചെയ്യപ്പെട്ടതായി പ്രസാധകരായ സൈമണ്‍ & ഷസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജപ്പാനിലെ ഒസാക്കയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ ട്രംപ്-ഷി ജിന്‍പിങ് കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ജോണ്‍ ബോള്‍ട്ടണ്‍ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. സ്വന്തം രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി ദേശീയ താത്പര്യത്തെ ട്രംപ് എങ്ങനെ സമീപിച്ചുവെന്നതിന് തെളിവാണ് ചൈനീസ് പ്രസിഡന്റിനോട് സഹായം തേടിയതെന്നും ബോള്‍ട്ടന്‍ പറയുന്നു. കൊവിഡ്, കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം തുടങ്ങിയ പ്രശ്‌നങ്ങളില്‍ വലയുന്ന ട്രംപ് ഭരണകൂടത്തിന് മുന്‍ ഉപദേഷ്ടവിന്റെ പുസ്തകം കൂനിന്‍മേല്‍ കുരുവാകും.

Next Story

RELATED STORIES

Share it