Sub Lead

കൊറോണ വൈറസ് യാത്രാ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കാന്‍ ഒരുങ്ങി ജോ ബൈഡന്‍

കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

കൊറോണ വൈറസ് യാത്രാ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കാന്‍ ഒരുങ്ങി ജോ ബൈഡന്‍
X

വാഷിങ്ടണ്‍: ബ്രിട്ടന്‍, ബ്രസീല്‍, അയര്‍ലന്‍ഡ്, യൂറോപ്പ് എന്നിവിടങ്ങളില്‍ താമസിക്കുന്ന യുഎസ് ഇതര പൗരന്മാര്‍ക്ക് പ്രസിഡന്റ് ജോ ബിഡന്‍ വീണ്ടും കൊവിഡ് 19 യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

പുതിയതും അതിവേഗം പടരുന്നതുമായ കൊറോണ വൈറസ് വകഭേദങ്ങള്‍ അമേരിക്കയില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ അടുത്തിടെ ദക്ഷിണാഫ്രിക്കയിലെത്തിയ യാത്രക്കാര്‍ക്കും ബൈഡന്‍ വിലക്കേര്‍പ്പെടുത്തുമെന്ന് യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തിന്റെ വഷളായിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പ്രതിസന്ധി പരിഹരിക്കാന്‍ കര്‍ശന നടപടികള്‍ക്ക് തുടക്കമിട്ട പുതിയ പ്രസിഡന്റ് കഴിഞ്ഞ ആഴ്ച മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമാക്കുകയും പുറത്തുനിന്ന് അമേരിക്കയിലെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

കൊവിഡ് 19 മരണസംഖ്യ അടുത്ത മാസം 4,20,000ല്‍ നിന്ന് അഞ്ചു ലക്ഷമായി ഉയരുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ കടുത്ത നടപടി ആവശ്യമാണെന്നാണ് ബൈഡന്‍ ഭരണകൂടം കരുതുന്നത്.


Next Story

RELATED STORIES

Share it