Sub Lead

ജെഎന്‍യു വിദ്യര്‍ഥികളോട് വീടുകളിലേക്ക് മടങ്ങാന്‍ നിര്‍ദേശം; ജൂണ്‍ 25ന് ശേഷം തിരിച്ചെത്തിയാല്‍ മതി

2020 ജൂണ്‍ 25നോ അതിനു ശേഷമോ വിദ്യാര്‍ത്ഥികള്‍ക്ക് കാംപസിലേക്ക് മടങ്ങാമെന്നും അതുവരെ എല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണെന്നും സര്‍ക്കുലര്‍ വ്യക്തമാക്കി.

ജെഎന്‍യു വിദ്യര്‍ഥികളോട് വീടുകളിലേക്ക് മടങ്ങാന്‍ നിര്‍ദേശം; ജൂണ്‍ 25ന് ശേഷം തിരിച്ചെത്തിയാല്‍ മതി
X

ന്യൂഡല്‍ഹി: കാംപസില്‍ തുടരുന്ന വിദ്യാര്‍ഥികളോട് തങ്ങളുടെ വീടുകളിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ച് ജെഎന്‍യു അധികൃതര്‍. ജൂണ്‍ 25ന് ശേഷം മടങ്ങി എത്തിയാല്‍ മതിയെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആഭ്യന്തര മന്ത്രാലയം എന്നിവരെല്ലാം കൃത്യമായി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. 2020 ജൂണ്‍ 25നോ അതിനു ശേഷമോ വിദ്യാര്‍ത്ഥികള്‍ക്ക് കാംപസിലേക്ക് മടങ്ങാമെന്നും അതുവരെ എല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണെന്നും സര്‍ക്കുലര്‍ വ്യക്തമാക്കി.

റെയില്‍വേ കൂടുതല്‍ പ്രത്യേക ട്രെയിനുകളും ജൂണ്‍ ആദ്യത്തോടെ 200 ട്രെയിനുകളും സര്‍വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തിനകത്ത് ബസ്, ടാക്‌സി സര്‍വീസുകള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥികളെ നാട്ടിലേക്ക് എത്തിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചതായും സര്‍ക്കുലറില്‍ പറയുന്നു.

മാര്‍ച്ച് ആദ്യം ഹോസ്റ്റലില്‍ നിന്ന് മാറണമെന്ന അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ വിടുകയും ഡല്‍ഹിയില്‍ താത്കാലികമായി താമസിക്കുകയും ചെയ്യുകയായിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് പൊതുഗതാഗതമില്ലാത്ത സാഹചര്യത്തില്‍ കാംപസിലെ ഹോസ്റ്റലിലേക്ക് മടങ്ങിവരണമെന്ന് നിരവധി വിദ്യാര്‍ഥികള്‍ ആവശ്യമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it