- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിബ്‌രീസ്: ഹിന്ദുത്വ 'ആള്‍ക്കൂട്ടത്തിന്റെ' ഈ വര്‍ഷത്തെ പതിനൊന്നാമത്തെ ഇര; ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം കുത്തനെ ഉയര്‍ന്നു
ഈ വര്‍ഷം നടന്ന വിദ്വേഷ കുറ്റകൃത്യങ്ങളില്‍ പതിനൊന്നാമത്തെ സംഭവമാണ് ജാര്‍ഖണ്ഡില്‍ അരങ്ങേറിയതെന്ന് ഫാക്റ്റ്‌ചെക്കര്‍.ഇന്‍ എന്ന വെബ്‌സൈറ്റ് രേഖകള്‍ വ്യക്തമാക്കുന്നു. ആള്‍ക്കൂട്ടത്തിന്റെ മറവില്‍ ഹിന്ദുത്വര്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഈ വര്‍ഷം മാത്രം നാലു പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ന്യൂഡല്‍ഹി: ഹിന്ദുത്വരുടെ ആക്രമണത്തെതുടര്‍ന്ന് ജാര്‍ഖണ്ഡില്‍ തബ്‌രീസ് അന്‍സാരി എന്ന യുവാവ് കൊല്ലപ്പെട്ട സംഭവം ഈ വര്‍ഷം ഇത്തരുണത്തത്തില്‍ സംഭവിക്കുന്ന ആദ്യത്തേതല്ല. ഈ വര്‍ഷം നടന്ന വിദ്വേഷ കുറ്റകൃത്യങ്ങളില്‍ പതിനൊന്നാമത്തെ സംഭവമാണ് ജാര്‍ഖണ്ഡില്‍ അരങ്ങേറിയതെന്ന് ഫാക്റ്റ്‌ചെക്കര്‍.ഇന്‍ എന്ന വെബ്‌സൈറ്റ് രേഖകള്‍ വ്യക്തമാക്കുന്നു. ആള്‍ക്കൂട്ടത്തിന്റെ മറവില്‍ ഹിന്ദുത്വര്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഈ വര്‍ഷം മാത്രം നാലു പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 287 വിദ്വേഷ കുറ്റകൃത്യങ്ങളാണ് അരങ്ങേറിയത്. ഇതില്‍ 98 പേര്‍ കൊല്ലപ്പെടുകയും 722 പേര്‍ക്ക്് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ആള്‍കൂട്ട ആക്രമണങ്ങള്‍ കുത്തനെ വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
കന്നുകാലി മോഷണം, ഗോഹത്യ എന്നിവയുമായി ബന്ധപ്പെട്ട് 2012 മുതല്‍ 2014 വരെ കേവലം ആറു സംഭവങ്ങളാണ് റിപോര്‍ട്ട് ചെയ്തതെങ്കില്‍ 2015ല്‍ മാത്രം ഇതുമായി ബന്ധപ്പെട്ട് 121 അക്രമങ്ങളാണ് ഉണ്ടായത്.
2009 മുതല്‍ 2019 വരെയുള്ള രേഖകള്‍ പരിശോധിച്ചാല്‍ 59 ശതമാനം കേസുകളിലും ഇരകള്‍ മുസ്‌ലിംകളാണ്. ഇതില്‍ 28 ശതമാനം കേസുകളും കന്നു കാലി മോഷണം, ഗോഹത്യ എന്നിവ ആരോപിച്ചുള്ളതാണ്. റിപോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 66 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. 16 ശതമാനം കേസുകളാവട്ടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്.
കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡില്‍ മോഷണം ആരോപിച്ച് കെട്ടിയിട്ട് മണിക്കൂറുകളോളം മര്‍ദ്ദിച്ചതിനെതുടര്‍ന്ന് മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടിരുന്നു. തബ്‌രീസ് അന്‍സാരിയെന്ന യുവാവാണ് ഹിന്ദുത്വരുടെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന തബ്‌രീസിനെ ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം തടഞ്ഞുനിര്‍ത്തി ക്രൂരമായി മണിക്കൂറുകളോളം മര്‍ദിക്കുകയും വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
മരത്തില്‍കെട്ടിയിട്ട തബ്‌രീസിനോട് ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്നു വിളിക്കാന്‍ ആവശ്യപ്പെടുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് 11 പേരെ അറസ്റ്റ് ചെയ്യുകയും രണ്ടു പോലിസ് ഓഫിസര്‍മാരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട പോലിസുകാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരേ കൂടി നടപടി സ്വീകരിക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
RELATED STORIES
മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു
28 April 2025 1:30 AM GMTതുഷാരയെ പട്ടിണിക്കിട്ട് കൊന്ന കേസ്: ഭര്‍ത്താവും മാതാവും കുറ്റക്കാര്‍
28 April 2025 1:16 AM GMTബൈക്ക് വയലിലേക്ക് മറിഞ്ഞ് വിമുക്ത സൈനികന് മരിച്ചു; ഭാര്യക്കും മകനും...
28 April 2025 1:05 AM GMTനവജാത ശിശുവിനെ കൈമാറിയ അമ്മക്കെതിരെ കേസ്
28 April 2025 12:48 AM GMTഗ്രാനൈറ്റ് ഇറക്കുന്നതിനിടെ ശരീരത്തില്‍ വീണു; രണ്ടു തൊഴിലാളികളുടെ...
28 April 2025 12:39 AM GMTപാലം നിര്‍മാണത്തിനിടെ കമ്പി മോഷ്ടിച്ച കോണ്‍ഗ്രസ് പ്രവര്ത്തകന്...
27 April 2025 4:06 PM GMT