ജാര്‍ഖണ്ഡില്‍ അമിത് ഷായുടെ റാലിക്ക് മുമ്പ് ബിജെപി ഓഫിസ് മാവോവാദികള്‍ ബോംബിട്ടു

റാഞ്ചി: ജാര്‍ഖണ്ഡില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ റാലിക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഓഫിസ് മാവോവാദികള്‍ ബോംബിട്ട് തകര്‍ത്തു. സരൈകേല ജില്ലയിലെ ഖര്‍സവാനിലാണ് സംഭവം. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ അര്‍ജുന്‍ മുണ്ട ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ഖുന്തിയിലാണ് ഖര്‍സാവാന്‍.
സംഭവത്തെ തുടര്‍ന്ന് അമിത്ഷാ ജാര്‍ഖണ്ഡില്‍ നടത്താനിരുന്ന തിരഞ്ഞെടുപ്പ് റാലികള്‍ നിര്‍ത്തിവച്ചു. ഖുന്തി, കോഡര്‍മ, റാഞ്ചി എന്നിവടങ്ങളിലാണ് റാലികള്‍ നിശ്ചയിച്ചിരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണം നടന്നത്.
ജാര്‍ഖണ്ഡിലെ 14 ലോക്‌സഭാ സീറ്റുകളില്‍ ഖുന്തി മണ്ഡലം ആദിവാസി സംവരണ മണ്ഡലമാണ്. ബിജെപിയുടെ കരിയ മുണ്ട നിലവില്‍ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്. ജാര്‍ഖണ്ഡില്‍ മെയ് 6നാണ് തിരഞ്ഞെടുപ്പ്.
രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ മാവോവാദി ആക്രമണം നടത്തിയിരുന്നു. 15 പോലിസുകാരുള്‍പ്പെടെ 16 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഏപ്രില്‍ 9ന് ഛത്തീസ്ഗഢിലെ ദന്തേവാഡയിലുണ്ടായ മാവോവാദി ആക്രമണത്തില്‍ ബിജെപി എംഎല്‍എ ഭീമ മാന്‍ഡവി കൊല്ലപ്പെട്ടിരുന്നു.
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMTമര്‍ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMT