Sub Lead

നദിയില്‍ കുടുങ്ങിയ ട്രാക്ടറും ഡ്രൈവറും; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍ (വീഡിയോ)

ജാര്‍ഖണ്ഡ് ഗിരിധി ജില്ലയിലെ ബാരാഗണ്ട ഉസ്‌രി നദിയിലായിരുന്നു സംഭവം.

നദിയില്‍ കുടുങ്ങിയ ട്രാക്ടറും ഡ്രൈവറും; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍ (വീഡിയോ)
X

റാഞ്ചി: അപ്രതീക്ഷിതമായി ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നദിയില്‍ കുടുങ്ങിപ്പോയ ട്രാക്ടറില്‍നിന്ന് ജീവനുവേണ്ടി ഡ്രൈവര്‍ അപേക്ഷിക്കുന്നതിന്റെയും രക്ഷപ്പെടുത്തുന്നതിന്റെയും വീഡിയോ വൈറലാവുന്നു. ജാര്‍ഖണ്ഡ് ഗിരിധി ജില്ലയിലെ ബാരാഗണ്ട ഉസ്‌രി നദിയിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയില്‍ കനത്ത മഴ ചെയ്തുകൊണ്ടിരിക്കുകയാണ്. സംഭവസമയത്ത് നദിയില്‍ കാര്യമായ വെള്ളമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ട്രാക്ടറുമായി ജോലിയിലേര്‍പ്പെട്ടിരിക്കുകയാണ്. ഇതിനിടെയാണ് നദിയിലെ ജലനിരപ്പ് അപ്രതീക്ഷിതമായി കൂടിയത്. ഇതോടെ നദിയുടെ മധ്യഭാഗത്ത് ട്രാക്ടറും ഡ്രൈവറും കുടുങ്ങി. പിന്നീട് മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളാണ് കടന്നുപോയത്. ഈ സമയങ്ങളില്‍ നാട്ടുകാര്‍ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് ഡ്രൈവറെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതും വീഡിയോയില്‍നിന്ന് വ്യക്തമാണ്.

#WATCH Jharkhand: A tractor and its driver got stuck in Usri river in Barganda of Giridih district, after its water level suddenly rose. The driver was later rescued safely with the help of a poclain machine, the tractor was brought out of the river too. (11.07.2019) pic.twitter.com/cQ26yzjCTN

വെള്ളം ഉയരുന്നതിനൊപ്പം ട്രാക്ടറിന്റെ മുകളില്‍ക്കയറി രക്ഷപ്പെടാന്‍ ഡ്രൈവര്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ ട്രാക്ടര്‍ പൂര്‍ണമായും വെള്ളില്‍ മുങ്ങിത്താഴുന്ന അവസ്ഥയിലെത്തി. ഇതിനിടെ, മണ്ണുമാന്തിയന്ത്രം നദിയിലിറക്കി സാഹസികമായി ഡ്രൈവറെ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍, മലവെള്ളപ്പാച്ചിലില്‍ ട്രാക്ടര്‍ മുങ്ങിപ്പോയി. കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയില്‍ ഉത്തര്‍പ്രദേശിലെ പ്രധാന നദികളിലെ ജലനിരപ്പാണ് ആദ്യം ഉയര്‍ന്നുതുടങ്ങിയത്. പിന്നീട് ജാര്‍ഖണ്ഡിലും മഴ കനത്തു. കാണ്‍പൂര്‍, റായ്ബറേലി, മിര്‍സാപൂര്‍, വാരണാസി, ഗാസിപൂര്‍ എന്നിവിടങ്ങളില്‍ ഗംഗാനദിയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it