ബോഡിമെട്ടില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഇടുക്കി പൂപ്പാറയില്‍ നിന്ന് തോട്ടം തൊഴിലാളികളുമായി പോയ ജീപ്പാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ബോഡിമെട്ടില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഇടുക്കി: തമിഴ്‌നാട്ടിലെ ബോഡിമെട്ടില്‍ ജീപ്പ് മറിഞ്ഞ് മൂന്ന് മരണം. ഇടുക്കി പൂപ്പാറയില്‍ നിന്ന് തോട്ടം തൊഴിലാളികളുമായി പോയ ജീപ്പാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

പരുക്കേറ്റവരെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്കുത്തായ ഇറക്കങ്ങളും, നിരവധി വളവുകളും ഉള്ള ഈ റോഡില്‍ അപകടങ്ങള്‍ പതിവാണെന്ന് അധികൃതര്‍ പറയുന്നു. തൊഴിലാളികളെ കുത്തി നിറച്ച് അമിത വേഗത്തില്‍ ജീപ്പ് ഓടിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളും നേരത്തേയും ഇവിടെ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top