മസൂദ് അസ്ഹര്‍ മരിച്ചതായി റിപ്പോര്‍ട്ട്
അതേസമയം, മരണ വാര്‍ത്ത പാക്കിസ്ഥാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൗലാന മസൂദ് അസ്ഹര്‍ പാകിസ്താനിലുണ്ടെന്ന് നേരത്തെ പാകിസ്താന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു.

ന്യൂഡല്‍ഹി: ജെയ്‌ഷെ മുഹമ്മദ് സ്ഥാപകനും തലവനുമായ മൗലാന മസൂദ് അസ്ഹര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പാക് സൈനിക ആശുപത്രിയില്‍ ഇന്നലെ ഉച്ചയോടെ മരിച്ചതായാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് ന്യൂസ് 18 ചാനലാണ് മസൂദ് അസ്ഹര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച ശബ്ദ സന്ദേശങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
അതേസമയം, മരണ വാര്‍ത്ത പാക്കിസ്ഥാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൗലാന മസൂദ് അസ്ഹര്‍ പാകിസ്താനിലുണ്ടെന്ന് നേരത്തെ പാകിസ്താന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു. കടുത്ത വൃക്കരോഗിയാണ് മസൂദ് അസ്ഹര്‍ എന്നാണ് പാക്കിസ്ഥാന്‍ വ്യക്തമാക്കിയത്.
കടുത്ത അസുഖ ബാധിതനായ മസൂദ് അസ്ഹറിന് വീട്ടിലില്‍ നിന്ന് പുറത്ത് പോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും പാക്കിസ്ഥാന്‍ വിദേശ കാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു. മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച ഇന്ത്യയുടെ ആവശ്യത്തിന് മറുപടിയായാണ് ഇക്കാര്യം വിദേശകാര്യ മന്ത്രി വ്യക്തമാക്കിയത്.
ഇന്ത്യയിലെ പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതും മസൂദ് അസ്ഹറായിരുന്നു. 1994ല്‍ മസൂദ് അസ്ഹര്‍ ഇന്ത്യയുടെ കസ്റ്റഡിയിലായിരുന്നു. എന്നാല്‍ പിന്നീട് 1999ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ട് പോയപ്പോള്‍ യാത്രക്കാരെ തിരികെ നല്‍കുന്നതിനായി ഇന്ത്യ മസൂദ് അസ്ഹറിനെ വിട്ട് നല്‍കുകയായിരുന്നു.
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര് ജെനയും; ജാവലിനില് സ്വര്ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്...
4 Oct 2023 3:00 PM GMTഡല്ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല് നേതാവ് അഭിഷേക് ബാനര്ജി കസ്റ്റഡിയില്; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT