Sub Lead

ജയിലിൽ കിടക്കുന്ന കശ്മീരി മാധ്യമപ്രവർത്തകന് യുഎസ് മാധ്യമ അവാർഡ്

"അമേരിക്കൻ നാഷണൽ പ്രസ് ക്ലബ് പ്രസ് ഫ്രീഡം അവാർഡ്" പ്രഖ്യാപനം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ആസിഫിൻറെ മാതാപിതാക്കൾ തങ്ങളുടെ മകൻ അഭിമാനകരമായ അവാർഡ് നേടിയതായി അറിഞ്ഞത്.

ജയിലിൽ കിടക്കുന്ന കശ്മീരി മാധ്യമപ്രവർത്തകന് യുഎസ് മാധ്യമ അവാർഡ്
X

കശ്മീർ: ശ്രീനഗറിൽ ഒരു വർഷത്തോളമായി ജയിലിൽ കഴിയുന്ന കശ്മീരി മാധ്യമ പ്രവർത്തകൻ ആസിഫ് സുൽത്താന് യുഎസ് മാധ്യമ അവാർഡ്. "അമേരിക്കൻ നാഷണൽ പ്രസ് ക്ലബ് പ്രസ് ഫ്രീഡം അവാർഡ്" പ്രഖ്യാപനം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ആസിഫിൻറെ മാതാപിതാക്കൾ തങ്ങളുടെ മകൻ അഭിമാനകരമായ അവാർഡ് നേടിയതായി അറിഞ്ഞത്.

കശ്മീരിലെ സായുധപ്രവർത്തകരെ സാഹായിച്ചെന്നാരോപിച്ചാണ് ആസിഫ് സുൽത്താനെ കഴിഞ്ഞ വർഷം പോലിസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട സായുധ പ്രവർത്തകനായിരുന്ന ബുർഹാൻ വാനിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മാധ്യമ വാർത്തകൾ പോലിസിൻറെ കണ്ണിലെ കരടാക്കിയതെന്ന് മാതാപിതാക്കളും സഹപ്രവർത്തകരും പറയുന്നു.

തേജസ് ന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

"എന്റെ മകന് ഈ ആഴ്ച ഒരു അവാർഡ് ലഭിച്ചതായി ആരോ എന്നോട് പറഞ്ഞു. ആരാണ് ഇത് നൽകിയതെന്നോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ കേസിൻറെ കാര്യത്തിൽ ഇത് എന്താണ് അർത്ഥമാക്കുന്നതെന്നോ എനിക്കറിയില്ല, എന്നാൽ ഈ നടപടി സ്വീകരിച്ചവർക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു," വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനായ പിതാവ് മുഹമ്മദ് സുൽത്താൻ പറഞ്ഞു.

അവാർഡിന്റെ വിശദാംശങ്ങളെക്കുറിച്ച് മാധ്യമ പ്രവർത്തകർ അദ്ദേഹത്തോട് പറഞ്ഞപ്പോൾ സുൽത്താൻ പറഞ്ഞു, "എനിക്കും എന്റെ മകൻ ആസിഫിനും ഇത് ഒരു ബഹുമതിയാണ്. എന്റെ മകന്റെ തൊഴിലിനോടുള്ള അർപ്പണബോധവും, പോരാട്ടവും തിരിച്ചറിഞ്ഞ ആളുകളോട് ഞാൻ കടപ്പെട്ടിരിക്കുന്നു". കഴിഞ്ഞ വ്യാഴാഴ്ചയാണ് അവാർഡ് പ്രഖ്യാപനം നടന്നത്.

Next Story

RELATED STORIES

Share it