Sub Lead

സീറ്റ് നിഷേധം; ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാറിനും തോല്‍വി

സീറ്റ് നിഷേധം; ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാറിനും തോല്‍വി
X

ബെംഗളുരു: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാറിനും തോല്‍വി. ബിജെപിയുടെ മുന്‍ മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടാര്‍ ആണ് തോല്‍വിയറിഞ്ഞത്. ബിജെപിയില്‍ നിന്ന് ഷെട്ടാറിനെ പാളയത്തിലെത്തിക്കുമ്പോള്‍ കോണ്‍ഗ്രസ് വലിയ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഹുബ്ബള്ളി ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ഷെട്ടാറിന്റെ സമ്മതം ലഭിച്ച ശേഷമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്. പ്രായാധിക്യത്തിന്റെ പേരുപറഞ്ഞാണ്

ബിജെപി ടിക്കറ്റ് നിഷേധിച്ചത്. തുടര്‍ന്ന് വിമത സ്വരവുമായി രംഗത്തെത്തുകയും കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്‌തെങ്കിലും നേതൃത്വം കൈയൊഴിഞ്ഞു. കോണ്‍ഗ്രസ് പട്ടികയില്‍ സര്‍പ്രൈസ് ഉണ്ടെന്ന പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാറിന്റെ വാക്കുകള്‍ക്ക് പിന്നാലെയാണ് ലക്ഷ്മണ്‍ സാവഡിയും ഷെട്ടാറും ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തി മല്‍സരിച്ചത്. അപ്പോഴും ഹിന്ദുത്വയെ കൈവിടില്ലെന്ന ഷെട്ടാറിന്റെ പരാമര്‍ശം വിമര്‍ശനത്തിനിടയാക്കിയിരുന്നു.

Next Story

RELATED STORIES

Share it