ജഗന്‍ റെഡ്ഢി മാനസികരോഗിയെ പോലെ പെരുമാറുന്നുവെന്ന് ചന്ദ്രബാബു നായിഡു

ജഗന്‍ റെഡ്ഢി മാനസികരോഗിയെ പോലെ പെരുമാറുന്നുവെന്ന് ചന്ദ്രബാബു നായിഡു

വിശാഖപട്ടണം: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ റെഡ്ഢി മാനസികരോഗിയെ പോലെ പെരുമാറുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. വൈഎസ്ആര്‍സിപി സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങളാണു നടപ്പാക്കുന്നത്. മറ്റു രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെ അനാവശ്യമായും അനധികൃതമായും കേസെടുക്കുകയാണ്. പോലിസ് അനാവശ്യമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ജഗന്‍ ഒരു മാനസിക രോഗിയെ പോലെയാണ് പെരുമാറുന്നതെന്നു തെലുഗുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു പറഞ്ഞതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

വൈഎസ്ആര്‍സിപി നിയമം വളരെ മോശമാണ്. പാര്‍ട്ടി നേതാക്കള്‍ 'ജെ ടാക്‌സ്'(ജഗന്‍ ടാക്‌സ്) ശേഖരിക്കുന്നു. നിരവധി മുഖ്യമന്ത്രിമാരെ ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തെപ്പോലുള്ള ഒരു മുഖ്യമന്ത്രിയെ കണ്ടിട്ടില്ല. നിയമം എല്ലാവര്‍ക്കും തുല്യമായിരിക്കണം. അഹങ്കാര മനോഭാവത്തില്‍ മാറ്റം വരുത്തണമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുകയാണ്. നമ്മുടെ പാര്‍ട്ടി നേതാക്കളെ സര്‍ക്കാര്‍ ലക്ഷ്യമിടുകയാണെന്നും അദ്ദേഹം പറഞ്ഞു.RELATED STORIES

Share it
Top