Sub Lead

ജബല്‍പൂരിലെ ആശുപത്രിയില്‍ വന്‍ അഗ്നിബാധ; എട്ടു മരണം, നിരവധി പേര്‍ക്ക് പൊള്ളലേറ്റു

നിരവധി അഗ്‌നിശമന സേനാ സംഘങ്ങള്‍ തീ നിയന്ത്രണവിധേയമാക്കാനും രോഗികളെ ഒഴിപ്പിക്കാനും ശ്രമിച്ച് വരികയാണെന്ന് പോലിസ് പറഞ്ഞു. ജബല്‍പൂരിലെ ഗോഹല്‍പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ദമോഹ് നാക്കയ്ക്ക് സമീപമുള്ള ന്യൂ ലൈഫ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ഉച്ചയ്ക്ക് ശേഷമാണ് തീപിടിത്തമുണ്ടായതെന്ന് പോലിസ് സൂപ്രണ്ട് (എസ്പി) സിദ്ധാര്‍ത്ഥ് ബഹുഗുണ അറിയിച്ചു.

ജബല്‍പൂരിലെ ആശുപത്രിയില്‍ വന്‍ അഗ്നിബാധ; എട്ടു മരണം, നിരവധി പേര്‍ക്ക് പൊള്ളലേറ്റു
X

ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പൂരിലെ ആശുപത്രിയില്‍ വന്‍തീപിടുത്തം. ന്യൂ ലൈഫ് മെഡിസിറ്റി ഹോസ്പിറ്റലിലുണ്ടായ തീപിടിത്തത്തില്‍ 8 പേര്‍ മരിക്കുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

നിരവധി അഗ്‌നിശമന സേനാ സംഘങ്ങള്‍ തീ നിയന്ത്രണവിധേയമാക്കാനും രോഗികളെ ഒഴിപ്പിക്കാനും ശ്രമിച്ച് വരികയാണെന്ന് പോലിസ് പറഞ്ഞു. ജബല്‍പൂരിലെ ഗോഹല്‍പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ദമോഹ് നാക്കയ്ക്ക് സമീപമുള്ള ന്യൂ ലൈഫ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ഉച്ചയ്ക്ക് ശേഷമാണ് തീപിടിത്തമുണ്ടായതെന്ന് പോലിസ് സൂപ്രണ്ട് (എസ്പി) സിദ്ധാര്‍ത്ഥ് ബഹുഗുണ അറിയിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ആശുപത്രിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

'ജബല്‍പൂരിലെ ഒരു ആശുപത്രിയിലുണ്ടായ ഭയാനകമായ തീപിടുത്തത്തിന്റെ ദുഃഖകരമായ വാര്‍ത്തയാണ് ലഭിച്ചിരിക്കുന്നത്. താന്‍ പ്രാദേശിക ഭരണകൂടവുമായും കലക്ടറുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഴുവന്‍ കാര്യങ്ങളും നിരീക്ഷിച്ച് വരികയാണ്. ദുരിതാശ്വാസത്തിനും രക്ഷാപ്രവര്‍ത്തനത്തിനുമായി എല്ലാ ശ്രമങ്ങളും നടക്കുന്നു'-സംഭവത്തെക്കുറിച്ച് സംസാരിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു,

'ജബല്‍പൂരിലെ ന്യൂ ലൈഫ് ഹോസ്പിറ്റലിലുണ്ടായ തീപിടുത്തത്തില്‍ വിലപ്പെട്ട ജീവനുകളുടെ അകാല വിയോഗത്തിന്റെ വാര്‍ത്തയില്‍ ദുഖിക്കുന്നതായും പരേതരുടെ ആത്മാക്കള്‍ക്ക് സമാധാനവും

കുടുംബങ്ങള്‍ക്ക് ഈ അഗാധമായ നഷ്ടത്തില്‍നിന്ന് വേഗം കരകയറാനും പരിക്കേറ്റവര്‍ക്ക് വേഗത്തില്‍

സുഖം പ്രാപിക്കാനും താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it