മമതയെ പിന്തുണച്ച് ജസ്റ്റിസ് കെമാല്‍ പാഷ; സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജയിലിലിടക്കണമായിരുന്നു

സംസ്ഥാനത്തിന്റെ ഫെഡറലിസത്തിലേക്ക് കേന്ദ്രം കടന്നുകയറാന്‍ പാടില്ലെന്നും സിബിഐയുടെ ഭാഗത്ത് നിന്നുണ്ടായത് ഭരണഘടനാപരമായി വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

മമതയെ പിന്തുണച്ച് ജസ്റ്റിസ് കെമാല്‍ പാഷ;  സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റ്  ചെയ്ത് ജയിലിലിടക്കണമായിരുന്നു

പാലക്കാട്: ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത സിറ്റി പോലിസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ എടുത്ത ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടിയെ ന്യായീകരിച്ച് ജസ്റ്റിസ് കെമാല്‍ പാഷ. സംസ്ഥാനത്തിന്റെ ഫെഡറലിസത്തിലേക്ക് കേന്ദ്രം കടന്നുകയറാന്‍ പാടില്ലെന്നും സിബിഐയുടെ ഭാഗത്ത് നിന്നുണ്ടായത് ഭരണഘടനാപരമായി വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

സിബിഐ ഉദ്യോഗസ്ഥരെ പശ്ചിമ ബംഗാള്‍ അറസ്റ്റ് ചെയ്തതില്‍ തെറ്റില്ല. അറസ്റ്റ് ചെയ്ത് ജയിലിലടക്കണമായിരുന്നു. തെറ്റ് സിബിഐയുടെ ഭാഗത്താണെന്നും കെമാല്‍ പാഷ കുറ്റപ്പെടുത്തി.

പാലക്കാട് പോലിസ് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളില്‍ ഇപ്പോള്‍ നടക്കുന്നത് തിരിഞ്ഞെടുപ്പിനു മുന്നോടിയായുള്ള കോലഹലമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പോലീസ് കമ്മീഷണര്‍ സിബിഐക്ക് മുന്നില്‍ ഹാജരാവണമെന്ന് സുപ്രിംകോടതി ഇന്നു ഉത്തരവിട്ടിരുന്നു. കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐയുടെ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിരീക്ഷിച്ചു. രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്നെ കോടതി നിലപാട് ധാര്‍മിക വിജയമെന്ന് മമത അവകാശപ്പെടുന്നുണ്ടെങ്കിലും കമ്മീഷണര്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാവണമെന്ന നിര്‍ദേശം മമതക്ക് തിരിച്ചടിയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍

RELATED STORIES

Share it
Top