Big stories

മുസ്‌ലിം ലീഗ് നേതാവും എഴുത്തുകാരനുമായ എം ഐ തങ്ങള്‍ അന്തരിച്ചു

മാധ്യമപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകന്‍ തുടങ്ങി നിരവധി മേഖലകളില്‍ ശ്രദ്ധേയനായിരുന്ന അദ്ദേഹം കേരള ഗ്രന്ഥശാലാ സംഘം ഫുള്‍ടൈം മെംബര്‍, ചന്ദ്രിക പത്രാധിപര്‍, വര്‍ത്തമാനം എക്‌സിക്യുട്ടീവ് എഡിറ്റര്‍, മുസ്‌ലീംലീഗ് സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു.

മുസ്‌ലിം ലീഗ് നേതാവും എഴുത്തുകാരനുമായ എം ഐ തങ്ങള്‍ അന്തരിച്ചു
X

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ചന്ദ്രിക മുന്‍ പത്രാധിപരുമായ എടവണ്ണയ്ക്കു സമീപം പത്തപ്പിരിയത്ത് ഭഗ്രീനയില്‍ എം ഐ തങ്ങള്‍(66) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മാധ്യമപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകന്‍ തുടങ്ങി നിരവധി മേഖലകളില്‍ ശ്രദ്ധേയനായിരുന്ന അദ്ദേഹം കേരള ഗ്രന്ഥശാലാ സംഘം ഫുള്‍ടൈം മെംബര്‍, ചന്ദ്രിക പത്രാധിപര്‍, വര്‍ത്തമാനം എക്‌സിക്യുട്ടീവ് എഡിറ്റര്‍, മുസ്‌ലീംലീഗ് സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു. ഇംഗ്ലീഷ്, ഉര്‍ദു, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രാവീണ്യമുള്ള എം ഐ തങ്ങള്‍ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. വഹാബി പ്രസ്ഥാന ചരിത്രം, ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയം, ന്യൂനപക്ഷ രാഷ്ട്രീയം: ദൗത്യവും ദര്‍ശനവും, ആഗോളവല്‍ക്കണത്തിന്റെ അനന്തരഫലങ്ങള്‍ തുടങ്ങിയവ ഇദ്ദേഹം എഴുതിയ പുസ്തകങ്ങളാണ്. വിപ്ലവത്തിന്റെ പ്രവാചകന്‍, കര്‍മശാസ്ത്രത്തിന്റെ പരിണാമം, ഖുര്‍ആനിലെ പ്രകൃതി രഹസ്യങ്ങള്‍, നമ്മുടെ സാമ്പത്തിക ശാസ്ത്രം എന്നീ വിവര്‍ത്തന ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റെ സംഭാവനയാണ്. ഇ അഹമ്മദ് സ്മാരക സേവനരത്‌ന പുരസ്‌കാരം, റഹീം മേച്ചേരി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. പരേതനായ കുഞ്ഞിക്കോയ തങ്ങളുടെയും ഖദീജ ബീവിയുടെയും മകനാണ്. ഭാര്യ: ശറഫുന്നിസ. ആറു മക്കളുണ്ട്.


Next Story

RELATED STORIES

Share it